ചാണ്ടിമാർ കേരള രാഷ്​​്ട്രീയത്തെ ചണ്ടിയാക്കി -കുമ്മനം

ആലപ്പുഴ: എൽ.ഡി.എഫി​​െൻറ ജനജാഗ്രത യാത്ര എട്ട​ുനിലയിൽ പൊട്ടിയെന്ന് ബി.ജെ.പി സംസ്​ഥാന ​പ്രസിഡൻറ്​ കുമ്മനം രാജശേഖരൻ. മന്ത്രി തോമസ് ചാണ്ടിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കേരള രാഷ്​​്ട്രീയത്തിലെ വികൃത രൂപങ്ങളാണ്. ഇരുവരും സത്ത ഊറ്റിയെടുത്ത് കേരള രാഷ്​​്ട്രീയത്തെ വെറും ചണ്ടിയാക്കി മാറ്റിയെന്ന്​ പാർട്ടി സംസ്​ഥാന സമിതി യോഗത്തിൽ അധ്യക്ഷ പ്രസംഗത്തിൽ കുമ്മനം ആരോപിച്ചു. 

ആർക്കും വേണ്ടാത്ത യാത്രയായി ജനജാഗ്രത യാത്ര മാറി. ​കൂപ്പറിസ്​റ്റിക് പാർട്ടി ഓഫ് ഇന്ത്യയെന്നതാണ് സി.പി.എമ്മി​​െൻറ ഇപ്പോഴത്തെ പേര്. പകൽവെളിച്ചതിൽ ഒരു കാരാട്ടും ഇരുട്ടിൽ മറ്റൊരു കാരാട്ടുമാണ്​ പാർട്ടി ഭരിക്കുന്നത്. ഏത് കാരാട്ടാണ് യഥാർഥ കമ്യൂണിസ്​​െറ്റന്ന ചോദ്യമാണ്​ ഉയരുന്ന​െതന്ന്​ കുമ്മനം പറഞ്ഞു. 

Tags:    
News Summary - kummanam Rajasekharan attack to Oommen chandy and Thomas Chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.