ശ്രീകൃഷ്ണജയന്തി അട്ടിമറിക്കാൻ സി.പി.എം ശ്രമം -കുമ്മനം

തിരുവനന്തപുരം: സംസ്ഥാനത്തി‍​െൻറ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് കണ്ണൂരിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ തടസ്സപ്പെടുത്താൻ സി.പി.എം ആസൂത്രിതനീക്കം നടത്തുകയാണെന്ന്​ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരൻ ആരോപിച്ചു.  ഇത് വിശ്വാസികളോടും കുഞ്ഞുങ്ങളോടുമുള്ള വെല്ലുവിളിയാണ്. ബാലഗോകുലത്തി‍​െൻറ ആഭിമുഖ്യത്തിൽ കഴിഞ്ഞ 40 വർഷമായി കേരളത്തിൽ ശ്രീകൃഷ്ണജയന്തി ദിനത്തിൽ ശോഭായാത്രകൾ നടത്തുന്നുണ്ട്. നാളിതുവരെ സമാധാനപരമായാണ് കക്ഷിരാഷ്​ട്രീയ- ജാതിമത പരിഗണനകളില്ലാതെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്. എന്നാൽ, രണ്ടുവർഷമായി സി.പി.എം പ്രവർത്തകർ മനഃപൂർവം ഇതിന് തടസ്സം സൃഷ്​ടിക്കുന്നു. ഇത് സങ്കുചിത രാഷ്​ട്രീയനേട്ടത്തിന് വേണ്ടിയാണ്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോട് മാത്രമുള്ള അസഹിഷ്ണുത എന്തിനാണെന്ന് സി.പി.എം ചിന്തിക്കണം. പിണറായി വിജയൻ അധികാരത്തിലെത്തിയതോടെ സി.പി.എം പ്രവർത്തകരുടെ അസഹിഷ്ണുത അതി‍​െൻറ പരകോടിയിലെത്തിയിരിക്കുകയാണെന്നും ​േഫസ്​ബുക്ക്​ പോസ്​റ്റിൽ കുമ്മനം ആരോപിച്ചു.
 
സര്‍ക്കാര്‍ മുൻകൈയെടുത്ത് നടത്തിയ സമാധാനയോഗത്തില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സി.പി.എം കണ്ണൂരിൽ നടത്തുന്ന സമാന്തരപരിപാടികള്‍ ശ്രദ്ധയിൽപെടുത്തിയതാണ്. എന്നാൽ, സി.പി.എം ധാർഷ്​ട്യത്തിന് ജില്ല ഭരണകൂടവും പൊലീസും കുടപിടിക്കുന്നു. ശോഭായാത്രകൾക്ക് അനുമതി നിഷേധിച്ചും മൈക്ക് ഉപയോഗിക്കാൻ അനുവദിക്കാതെയും ശോഭായാത്ര തടസ്സപ്പെടുത്താനാണ് ജില്ല അധികൃതരുടെ ശ്രമം. ബാലഗോകുലം മാസങ്ങൾക്ക് മുമ്പ്​ നൽകിയ അപേക്ഷ നിരസിക്കുന്ന പൊലീസ് സി.പി.എം നടത്തുമെന്ന് പ്രഖ്യാപിച്ച ഘോഷയാത്രകൾക്ക് അനുമതി നൽകുകയും ചെയ്​തു. കണ്ണൂരിനെ വീണ്ടും കുരുതിക്കളമാക്കാനുള്ള ശ്രമങ്ങളാണ്​ സി.പി.എം നടത്തുന്നതെന്നും കുമ്മനം ആരോപിച്ചു. 


കുമ്മനത്തിൻെറ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂരിനെ വീണ്ടും കുരുതിക്കളമാക്കാനുള്ള ശ്രമങ്ങൾ സി.പി.എം നടത്തുകയാണ്. ബി.ജെ.പി തലശ്ശേരി മണ്ഡലം ഉപാദ്ധ്യക്ഷൻ കെ.കെ പ്രേമന് നേരയുള്ള വധഭീഷണിയും അദ്ദേഹത്തിന്‍റെ വീടിനു നേരെയുള്ള അക്രമവും ഇതിന്‍റെ തുടക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പിൽ ആർ.എസ്.എസ് പ്രവര്‍ത്തകനായ രഞ്ജിത്തിനെ ഇന്ന് രാവിലെ വെട്ടിപ്പരിക്കേൽപ്പിച്ചത് ആയുധം താഴെവെക്കാൻ സി.പി.എം തയ്യാറല്ലെന്ന പ്രഖ്യാപനമാണ്. സമാധാന യോഗ തീരുമാനങ്ങൾ കാറ്റിൽ പറത്തുന്ന നീക്കമാണിത്. 

കഴിഞ്ഞ ദിവസമാണ് പ്രേമന്‍റെ വീടിന് മുന്നിൽ ഭീഷണിയോടു കൂടിയ റീത്ത് പ്രത്യക്ഷപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന വാഹനം തകർക്കുകയും വീടിന്‍റെ മുൻവശം കരി ഓയിൽ ഒഴിച്ച് വൃത്തികേടാക്കുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെ ഏകപക്ഷീയമായാണ് ഈ രണ്ടു സംഭവങ്ങളും ഉണ്ടായത്. നിരവധി പരിശ്രമങ്ങൾക്ക് ശേഷം പുന:സ്ഥാപിക്കപ്പെട്ട ജില്ലയിലെ സമാധാനം തകർക്കാനുള്ള നീക്കത്തിൽ നിന്ന് സി.പി.എം പിൻമാറണം.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് കണ്ണൂരിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ തടസ്സപ്പെടുത്താൻ സി.പി.എം ആസൂത്രിത നീക്കം നടത്തുകയാണ്. ഇത് കോടിക്കണക്കിന് വരുന്ന വിശ്വാസികളോടും കുഞ്ഞുങ്ങളോടുമുള്ള വെല്ലുവിളിയാണ്. 

ബാലഗോകുലത്തിന്‍റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 40 വർഷമായി കേരളത്തിൽ ശ്രീകൃഷ്ണജയന്തി ബാലദിനമായി ആചരിച്ച് ശോഭായാത്രകൾ നടക്കുന്നുണ്ട്. നാളിതുവരെ യാതൊരു ക്രമസമാധാന പ്രശ്നമോ തടസ്സങ്ങളോ കൂടാതെ സമാധാനപരമായാണ് കക്ഷിരാഷ്ട്രീയ-ജാതിമത പരിഗണനകളില്ലാതെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്. എന്നാൽ 2 വർഷമായി സി.പി.എം പ്രവർത്തകർ മനപ്പൂർവ്വം ഇതിന് തടസ്സം സൃഷ്ടിക്കുകയാണ്. ഇത് സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോട് മാത്രമുള്ള അസഹിഷ്ണുത എന്തിനാണെന്ന് സി.പി.എം ചിന്തിക്കണം. പിണറായി വിജയൻ അധികാരത്തിലെത്തിയതോടെ സി.പി.എം പ്രവർത്തകരുടെ അസഹിഷ്ണുത അതിന്‍റെ പരകോടിയിലെത്തിയിരിക്കുകയാണ്.

സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തിയ സമാധാന യോഗത്തില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സി.പി.എം കണ്ണൂരിൽ നടത്തുന്ന സമാന്തര പരിപാടികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നാൽ സി.പി.എം ധാർഷ്ട്യത്തിന് ജില്ലാ ഭരണകൂടവും പൊലീസും കുട പിടിയ്ക്കുകയാണ്. ശോഭായാത്രകൾക്ക് അനുമതി നിഷേധിച്ചും മൈക്ക് ഉപയോഗിക്കാൻ അനുവദിക്കാതെയും ശോഭായാത്ര തടസ്സപ്പെടുത്താനാണ് ജില്ലാ അധികൃതരുടെ ശ്രമം. ബാലഗോകുലം മാസങ്ങൾക്ക് മുൻപ് നൽകിയ അപേക്ഷ നിരസിക്കുന്ന പൊലീസ് സി.പി.എം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഘോഷയാത്രകൾക്ക് അനുമതി നൽകുകയും ചെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ മിനിറ്റുകളുടെ ഇടവേളയിലാണ് സി.പി.എം ഘോഷയാത്രക്ക് അനുമതി നൽകിയിരിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണിത്. ഇതിൽ നിന്ന് പിൻമാറാനുള്ള വിവേകം സി.പി.എം നേതൃത്വം കാണിക്കണം. ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും സാംസ്കാരിക നായകരും രംഗത്തുവരണം.

Tags:    
News Summary - Kummanam Rajasekharan on kannur cpim-rss issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.