തിരുവനന്തപുരം: ഭൂമി കൈയേറ്റം സംബന്ധിച്ച് ധവളപത്രം പുറത്തിറക്കാൻ സർക്കാർ തയാറാകണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. കോർ കമ്മിറ്റി യോഗതീരുമാനങ്ങൾ വിശദമാക്കാൻ വിളിച്ച വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്നാറിൽ വ്യാപക ഭൂമി കൈയേറ്റം നടന്നിട്ടുണ്ട്. മൂന്നാറിലേത് വെറും കൈയേറ്റ വിഷയം മാത്രമല്ല. ഭൂരഹിതരുടെ വിഷയം കൂടിയാണ്. ബി.ജെ.പി എം.എൽ.എമാർ ഞായറാഴ്ച മൂന്നാർ സന്ദർശിക്കും. ഒരാഴ്ചക്കകം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിെൻറ വിദഗ്ധസംഘം മൂന്നാർ സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ ഹരിത ട്രൈബ്യൂണൽ പരിശോധന പൂർത്തിയാകുന്നേതാടെ കൈയേറ്റക്കാരുടെ പട്ടിക പുറത്തുവരും. സംസ്ഥാനത്ത് പാട്ടക്കാലാവധി കഴിഞ്ഞ അഞ്ചര ലക്ഷം ഏക്കറുണ്ട്.
അക്കാര്യങ്ങളിൽ സർക്കാർ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. അർഹരായവർക്ക് ഭൂമി ലഭിക്കുന്നില്ല. എസ്.ബി.െഎ സർവിസ് ചാർജ് വർധിപ്പിച്ച നടപടി ന്യായീകരിക്കാനില്ല. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു കാര്യങ്ങളും ചെയ്യരുെതന്ന് എസ്.ബി.െഎക്ക് നിർദേശം നൽകിയിരുന്നതാണ്. ബി.ജെ.പി എസ്.ബി.െഎയെ ന്യായീകരിക്കുന്നില്ല. എന്നാൽ, തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നത് മറ്റൊരു വസ്തുതയാണ്. സി.പി.എമ്മിെൻറ അക്രമരാഷ്ട്രീയത്തിനെതിരെ വ്യാപക പ്രചാരണങ്ങൾ ദേശീയതലത്തിൽതന്നെ നടത്തുന്നുണ്ട്. േകന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ചയാണ് വരുത്തുന്നത്. പല പദ്ധതികളുടെയും ആദ്യഘട്ടം കഴിഞ്ഞ് അതിെൻറ യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ഉൾപ്പെടെ സമർപ്പിച്ചിട്ടില്ല. അമിത് ഷായുടെ സന്ദർശനം സംബന്ധിച്ച കാര്യങ്ങൾ കോർ കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനിച്ചെന്നും വാർത്ത ചോർച്ചയുമായി ബന്ധപ്പെട്ട യാതൊരു പരാതിയും കോർ കമ്മിറ്റിക്ക് മുന്നിലില്ലെന്നും കുമ്മനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.