മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി രവീശതന്ത്രി കുണ്ടാറിനെ നിശ്ച യിച്ചതിനെതിരെ മഞ്ചേശ്വരത്ത് പ്രതിഷേധം. തന്ത്രിയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധ ിച്ച് ഹൊസങ്കടിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘടനാചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി എൽ. ഗണേഷിനെ ഒരുവിഭാഗം പ്രവർത്തകർ തടഞ്ഞുെവച്ചു. തെരഞ്ഞെടുപ്പ് കൺവെൻഷനുകളുമായി സഹകരിക്കില്ലെന്ന് കുമ്പള, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കമ്മിറ്റികൾ സംസ്ഥാനനേതൃത്വത്തെ അറിയിച്ചു.
ഇത് പകർത്താനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ഒരുവിഭാഗം പ്രവർത്തകർ മർദിച്ചു. ഏഷ്യാനെറ്റ് ന്യൂസ് കാമറമാൻ സുനിൽകുമാറിനാണ് മർദനമേറ്റത്. കൺവെൻഷൻ നടക്കുന്ന ഓഡിറ്റോറിയത്തിെൻറ വാതിലുകളടക്കം പൂട്ടിയാണ് ഗണേഷിനെ പ്രവർത്തകർ തടഞ്ഞുെവച്ചത്. ഈ ദൃശ്യങ്ങൾ ഒരു ജനാലവഴി പകർത്താൻ ശ്രമിച്ചപ്പോഴാണ് ഒരുസംഘം പ്രവർത്തകരെത്തി സുനിൽകുമാറിനെ വളഞ്ഞിട്ട് മർദിച്ചത്. കാമറ തല്ലിത്തകര്‍ത്തതായും ഏഷ്യാനെറ്റ് ന്യൂസ് സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.