നിലമ്പൂർ: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയിൽ കൊലപ്പെട്ട കുപ്പുദേവരാജിന്റെ മാതാവ് അമ്മിണി അമ്മാൾ(91) നിര്യാതയായി. കുപ്പുദേവരാജിന്റെ മരണശേഷം അമ്മിണി അമ്മാളായിരുന്നു സർക്കാരിനെതിരായ പോരാട്ടങ്ങളിൽ മുന്നിൽ നിന്നത്.
2016നവംബർ 24നാണ് നിലമ്പൂർ കരുളായി വനമേഖയിൽ വെച്ച് കുപ്പു ദേവരാജ്, അജിത എന്നിവർ പൊലീസ് ഏറ്റമുട്ടലിൽ കൊല്ലപ്പെടുന്നത്. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് വ്യാപക പ്രതിഷേധങ്ങളാണ് നടന്നത്. മാവോയിസ്റ്റ് ആക്രമണത്തെ പൊലീസ് പ്രതിരോധിച്ചപ്പോഴാണ് ഇവർ കൊല്ലപ്പെട്ടതെന്നായിരുന്നു മലപ്പുറം ജില്ലാ കലക്ടർ അമിത് മീണയുെട റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.