തിരുവനന്തപുരം: കുട്ടനാട് സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള കടുത്ത തർക്കത്തിനൊടുവ ിൽ എൻ.സി.പിയിൽ സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ വിഭാഗത്തിന് മേൽക്കൈ. ഇതോടെ സംസ ്ഥാന ജനറൽ സെക്രട്ടറി സലീം പി. ചാക്കോയെ പിന്തള്ളി തോമസ് ചാണ്ടിയുടെ സേഹാദരൻ തോമസ ് കെ. തോമസിനായി മുൻതൂക്കം. സംസ്ഥാന ട്രഷറർ മാണി സി. കാപ്പെൻറ നേതൃത്വത്തിലുള്ള വിഭ ാഗമാണ് സലീം ചാക്കോയുടെ സ്ഥാനാർഥിത്വത്തിനായി രംഗത്തുള്ളത്. സംസ്ഥാന നേതൃയോഗത്തിൽ സലീം ചാക്കോയുടെ പേരിനായിരുന്നു മുൻതൂക്കമെങ്കിലും ദേശീയ നേതൃത്വത്തെ വിശ്വാസത്തിെലടുത്ത് പ്രസിഡൻറ് നടത്തിയ നീക്കത്തെ തള്ളാനും കൊള്ളാനുമാവാത്ത സ്ഥിതിയിലാണ് എതിർവിഭാഗം.
ദേശീയ നേതൃത്വത്തിൽ ധാരണയായതിനെ തുടർന്ന് തോമസ് കെ. തോമസിനെ അനൗദ്യോഗികമായി ഇക്കാര്യം അറിയിെച്ചന്നാണ് സൂചന. എന്നാൽ ആലപ്പുഴ ജില്ല കമ്മിറ്റിയോ കുട്ടനാട് മണ്ഡലം കമ്മിറ്റിയോ ചേരാതെയാണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നതെന്ന ആക്ഷേപമാണ് മറുവിഭാഗത്തിന്. സംസ്ഥാന നേതൃയോഗത്തിൽ 20 അംഗങ്ങളിൽ മാത്യൂസ് ജോർജ്, സാബു േതാമസ്, കുഞ്ഞികൃഷ്ണൻ എന്നിവർ മാത്രമാണ് തോമസിനെ പിന്തുണച്ചത്.
സ്ഥാനാർഥിത്വത്തിൽ ധാരണയുണ്ടാക്കാൻ രൂപവത്കരിച്ച ടി.പി. പീതംബരൻ, എ.കെ. ശശീന്ദ്രൻ, മാണി സി. കാപ്പൻ ഉൾപ്പെട്ട സമിതിയിലും സലീം ചാക്കോക്കായിരുന്നു മുൻതൂക്കം. പക്ഷേ, തോമസിനെ പിന്തുണച്ചുള്ള തോമസ് ചാണ്ടിയുടെ കുടുംബത്തിെൻറ കത്ത് സി.പി.എം, എൻ.സി.പി നേതൃത്വത്തിന് മുന്നിലെത്തിച്ച് നടത്തിയ നീക്കമാണ് ഇൗ മുൻതൂക്കത്തെ അട്ടിമറിക്കുന്നതിൽ നിർണായകമായത്.
എൽ.ഡി.എഫ് നേതൃയോഗ ശേഷം പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരെ കണ്ട പീതാംബരനും ശശീന്ദ്രനും മാണി സി. കാപ്പനും ലഭിച്ച മറുപടി എൻ.സി.പി തീരുമാനം അംഗീകരിക്കുമെന്നായിരുന്നു. ആ കൂടിക്കാഴ്ചയിൽ തോമസ് ചാണ്ടിയുടെ കുടുംബത്തിെൻറ കത്ത് വിഷയം സംസ്ഥാന പ്രസിഡൻറ് ഉന്നയിച്ചപ്പോൾ അത് വേറെ കാര്യമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.