കുറ്റപ്പുഴ നരബലി ശ്രമം: അമ്പിളിയുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു

തിരുവല്ല: കുറ്റപ്പുഴയിൽ നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസിൽ രക്ഷപ്പെട്ട യുവതി മുഖ്യപ്രതി എന്ന് ആരോപിച്ച അമ്പിളിയുടെ മൊഴി വ്യാഴാഴ്ച തിരുവല്ല ഡി.വൈ.എസ്.പി രേഖപ്പെടുത്തി വിട്ടയച്ചു.

കുടക് സ്വദേശിനിയായ യുവതി രേഖാമൂലമുള്ള പരാതി നൽകാത്തതിനാൽ സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഈ മാസം എട്ടിന് തിരുവല്ല കുറ്റപ്പുഴയിൽ വച്ച് നരബലി നടത്താൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ടു എന്നാണ് കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിയായ യുവതി ആരോപണം ഉന്നയിച്ചത്. ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജ ചെയ്യണം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് തിരുവല്ല സ്വദേശിനി അമ്പിളി ആണ് തന്നെ കുറ്റപ്പുഴയിൽ എത്തിച്ചതെന്നും യുവതി പറയുന്നു.

കുറ്റപ്പുഴയിലെ വീട്ടിൽ വച്ച് നരബലി ശ്രമം നടത്തുന്നതിനിടെ രക്ഷപ്പെട്ട യുവതി കൊച്ചിയിലെത്തിയതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. യുവതി പറയുന്ന മന്ത്രവാദിയെയും രക്ഷപ്പെടാൻ സഹായിച്ച ആളെയും കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. യുവതി അടുത്ത ദിവസം തന്നെ ഡിവൈഎസ്പിക്ക് നേരിട്ട് പരാതി നൽകുമെന്നാണ് ലഭിക്കുന്ന വിവരം. ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തിയാലേ സംഭവത്തിൽ വ്യക്തത വരു എന്ന് ഡി വൈ എസ് പി ടി. രാജപ്പൻ പറഞ്ഞു.

Tags:    
News Summary - Kuttapuzha human sacrifice attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.