പാലക്കാട്: കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ സഹകരണ സംഘം അഴിമതിയില്‍ കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി ശുപാർശ ചെയ്ത സഹകരണ രജിസ്ട്രാറുടെ നിര്‍ദേശത്തിന് പുല്ലുവില.
രണ്ടുമാസം പിന്നിട്ടും പാലക്കാട് ജോയൻറ് രജിസ്ട്രാര്‍ നടപടിയെടുത്തില്ലെന്നാണ് ആരോപണമുയരുന്നത്. ചെറിയ തുകക്ക് വായ്പയെടുത്ത പലരുടെയും ആധാരം ഇൗടാക്കി നാലരക്കോടിയിലേറെ തട്ടിയെന്നായിരുന്നു വകുപ്പിെൻറ കണ്ടെത്തല്‍. ഇപ്പോഴും ബാങ്ക് ഭരിക്കുന്നത് തട്ടിപ്പ് സംഘത്തിെൻറ ബിനാമികളാണെന്നും ആക്ഷേപമുണ്ട്.
നാലുകോടി 85 ലക്ഷം രൂപ മുന്‍ പ്രസിഡൻറ് വിനീഷിെൻറ നേതൃത്വത്തില്‍ തട്ടിപ്പ് നടത്തിയെന്നാണ് പാലക്കാട് അസിസ്റ്റൻറ് രജിസ്ട്രാര്‍ ചുമതലപ്പെടുത്തിയ ഓഡിറ്റര്‍ കണ്ടെത്തിയത്. വായ്പടുത്തവരുടെ വസ്തുക്കള്‍ അവരറിയാതെ അതേ ബാങ്കില്‍ തന്നെ വലിയ തുകക്ക് മറിച്ച് വായ്പയെടുത്തു.
ലഭിച്ച പണം വിനീഷ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. അന്വേഷണം നടക്കുന്നതിനിടെ പുതിയ ഭരണസമിതി വന്നു. സമിതിയിലുള്ളവരിൽ ഭൂരിഭാഗവും വിനീഷിെൻറ ബിനാമികളാണെന്നാണ് നിക്ഷേപകരുടെ ആരോപണം. ഇയാള്‍ക്കെതിരായി ക്രിമിനല്‍ കേസെടുക്കണമെന്നായിരുന്നു സഹകരണ രജിസ്ട്രാറുടെ നിര്‍ദേശം. എന്നാൽ, നടപടികളൊന്നുമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.