കെ.വി തോമസ് നടത്തിയത് അച്ചടക്ക ലംഘനം, നടപടി സെമിനാറിൽ പങ്കെടുത്തതിനുശേഷം മാത്രം- കെ. സുധാകരൻ

തിരുവനന്തപുരം: കെവി തോമസ് നടത്തിയത്അച്ചടക്ക ലംഘനമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിനുശേഷം മാത്രമേ നടപടിയെടുക്കൂവെന്നും സുധാകരൻ വ്യക്തമാക്കി. കെ.പി.സി.സി നടപടി എടുത്തതിനുശേഷം എ.ഐ.സി.സിക്ക് കൈമാറും. ഹൈക്കമാന്‍റുമായി ചർച്ച ചെയ്തതിനുശേഷമാണ് അന്തിമ തീരുമാനമെടുക്കകുയെന്നും കെ. സുധാകരൻ പറഞ്ഞു.

പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് പറഞ്ഞതും വാർത്താസമ്മേളനം നടത്തിയതും കെ.പി.സി.സിക്കെതിരെ സംസാരിച്ചതുമെല്ലാം തികഞ്ഞ അച്ചടക്ക ലംഘനമാണ്. നാളെ പരിപാടിയിൽ പങ്കെടുക്കുകയാണെങ്കിൽ അതിനനുസരിച്ച്അ തിനടുത്ത ദിവസമായിരിക്കും നടപടിയെടുക്കുക. എ.ഐ.സി.സി അംഗമായ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ ഐ.ഐ.സി.സിയുടെ അനുവാദം വേണമെന്നും സുധാകരൻ പറഞ്ഞു.

കെ.വി തോമസ് വിഷയത്തിൽ പ്രതീക്ഷിക്കാത്ത വേഗത്തിൽ നടപടിയുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. ഇനി കെ.വി തോമസുമായി ചർച്ചയായില്ല. നടപടിയെടുക്കുമെന്ന് തീർച്ചയാണ്. എന്നാൽ എന്തുതരത്തിലുള്ള നടപടി വേണമെന്ന് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയതിനുശേഷം മാത്രമേ തീരുമാനത്തിലെത്തൂവെന്നും കെ. സുധാകരൻ പറഞ്ഞു. 

Tags:    
News Summary - KV Thomas committed disciplinary violation and action only after attending the seminar- K.Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.