ന്യൂഡൽഹി: സീറ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് പരസ്യമായി പൊട്ടിത്തെറിച്ച എറണാകുളം എം.പി കെ.വി. തോമസിനെ അനുനയ ിപ്പിക്കാൻ ഹൈകമാൻഡ് ഇടപെടൽ. അദ്ദേഹം ഞായറാഴ്ച സോണിയ ഗാന്ധിയുമായി ചർച്ച നടത്തും.
സോണിയ ഗാന്ധി കൂടി ഉൾപ്പെട്ട കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. എന്നാൽ, അതിനോടുള്ള തോമസിെൻറ പ്രതികരണം അറിഞ്ഞ സോണിയ ഗാന്ധി, കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നികുമായി ചർച്ച നടത്തി.
തുടർന്നാണ് തോമസിനെ ഞായറാഴ്ച വസതിയിലേക്ക് ക്ഷണിച്ചത്. ശനിയാഴ്ച നടത്താനിരുന്ന പട്ടിക പ്രഖ്യാപനം നീട്ടിവെച്ചെങ്കിലും കെ.വി. തോമസിെൻറ കാര്യത്തിൽ പുനഃപരിശോധനക്ക് സാധ്യതയില്ല. അദ്ദേഹത്തിന് പാർട്ടിയിൽ ഉയർന്ന പദവി നൽകുന്നതിനെക്കുറിച്ച് ചർച്ചകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.