മലപ്പുറം: നാടുകണി വനത്തിൽ കാട്ടാനയുടെ ചവിേട്ടറ്റ് വനിതാ മാവോവാദി നേതാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പശ്ചിമ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം ലതയാണ് കൊല്ലപ്പെട്ടതെന്ന് മാവോവാദികള്‍ പുറത്തിറക്കിയ ലഘുലേഖയിൽ പറയുന്നു.
ആഗസ്റ്റ് ആറിന് വൈകിട്ടുണ്ടായ കാട്ടാന ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ലഘുലേഖയില്‍ വ്യക്തമാക്കുന്നു. മൃതദേഹം ബന്ധുക്കളെയോ പ്രവര്‍ത്തകരെയോ കാണിക്കാതെ സംസ്‌കരിക്കേണ്ടി വന്നതിലുള്ള ഖേദപ്രകടനവും നടത്തുന്നുണ്ട്. 1996 മുതല്‍ സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിലാണു പത്രിക ഇറക്കിയിരിക്കുന്നത്.
മാവോവാദികള്‍ പുറത്തിറക്കിയ ലഘുലേഖയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെയൊരു അപകടവും മരണവും പോലീസോ വനപാലകരോ അറിഞ്ഞിരുന്നില്ലെന്നാണു വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.