ലക്ഷദ്വീപിൽനിന്ന്​ ശസ്​ത്രക്രിയക്കായി കൊച്ചി​യിലെത്തിച്ച നവജാതശിശു​ മരിച്ചു

കൊച്ചി: ഹൃദയശസ്​ത്രക്രിയക്കായി ലക്ഷദ്വീപിൽനിന്ന്​ കൊച്ചിയിൽ എത്തിച്ച നവജാത ശിശു മരിച്ചു. ഒമ്പതു ദിവസംമാത്രം പ്രായമായ കുഞ്ഞിനെ ഹെലികോപ്​ടറിൽ ഉച്ചയോടെയാണ്​ കൊച്ചിയിലെത്തിച്ചത്​. ലിസി ആശുപത്രിയി​െലത്തിച്ച്​ അടിയന്തരമായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. 

ഹൃദയത്തിൽനിന്ന്​ പുറത്തേക്കുവരുന്ന രക്തത്തിൽ അശുദ്ധരക്​തവും കലരുന്നതായിരുന്നതായിരുന്നു കുട്ടിയുടെ അസുഖം. കുഞ്ഞിന്​ അടിയന്തര ശസ്​ത്രക്രിയ ആവശ്യമായിരുന്നു. ഇതേ തുടർന്ന്​ കൊച്ചിയിൽ എത്തിച്ച്​ ശസ്​ത്രക്രിയ നടത്താനായിരുന്നു തീരുമാനം. തുടർന്ന്​ ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേഷ​​െൻറ ഹെലികോപ്​ടറിൽ കൊച്ചിയിലെത്തിക്കുകയായിരുന്നു.  
 

Tags:    
News Summary - Lakshadweep Infant Dies At Kochi -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.