കൊല്ലം: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ആദ്യവിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഭൂമി ഏെറ്റടുക്കലിെൻറ ആദ്യപടിയായി കണക്കാക്കുന്ന ‘ത്രീ എ’ നോട്ടിഫിക്കേഷൻ പുറത്തിറക്കുന്നതിെൻറ നടപടികൾ പുരോഗമിക്കുകയാണ്. ‘ത്രീ എ’ നോട്ടിഫിക്കേഷൻ വരുന്ന ദിവസം മുതൽ കണക്കാക്കിയാണ് ഭൂമിയുടെ വില നിശ്ചയിക്കുക. അന്നുമുതൽ 12 ശതമാനം പലിശയും കണക്കാക്കിയാണ് ഭൂമി വിട്ടുനൽകുന്നവർക്കുള്ള പ്രതിഫലം നൽകുക. ഇൗ വിജ്ഞാപനത്തിനുള്ള നടപടികൾ പൂർത്തിയാക്കി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് നൽകിയിട്ടുണ്ട്. അവർ അത് ഗസറ്റ് വിജ്ഞാപനമായി പുറത്തിറക്കുന്നതിനുള്ള കാലതാമസമാണ് അവശേഷിക്കുന്നത്. ചേർത്തല-കഴക്കൂട്ടം പാതയുടേത് രണ്ട് മാസത്തിനകം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. മലപ്പുറം ജില്ലയിലെ പാതയുടേത് അതിനു പിന്നാലെയും പുറത്തിറങ്ങും. മറ്റിടങ്ങളിലേതും മാർച്ച് അവസാനത്തോടെ പുറത്തിറങ്ങുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറയുന്നു.
സംസ്ഥാനത്തുടനീളം 1482 ഏക്കർ ഭൂമിയാണ് ഏെറ്റടുക്കുന്നത്. ‘ത്രീ എ’ കൂടാതെ ത്രീ സി, ത്രീ ഡി എന്നീ വിജ്ഞാപനങ്ങളാണുള്ളത്. ത്രീ ഡിയാകുന്നതോടെ ഏറ്റെടുക്കുന്ന ഭൂമിയുടെ കൃത്യമായ രൂപരേഖ തയാറാവും. അതിനു പിന്നാലെ പ്രതിഫലം വിതരണം തുടങ്ങും. ത്രീ എ ഗസറ്റ് വജ്ഞാപനമായി പുറത്തിറങ്ങുന്ന തീയതി മുതൽ ഒരു വർഷത്തിനകം ത്രീഡി വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന് ചട്ടം. അല്ലെങ്കിൽ ത്രീ എ വിജ്ഞാപനം റദ്ദാകും. ത്രീ എ വിജ്ഞാപനം വരുന്നതോടെ എത്ര സ്ഥലമാണ് ഏറ്റെടുക്കുന്നത്, ഏതെല്ലാം വില്ലേജുകളിലെ ഭൂമിയാണ് ഏടുക്കുക എന്നീ വിവരങ്ങൾ വ്യക്തമാകും. തുടർന്ന് ഭൂമി അളന്നുതിരിക്കൽ നടക്കും. 2009ൽ ‘ത്രീ സ്മാൾ എ’ വിജ്ഞാപനം പുറത്തിറങ്ങിയിരുന്നു. അന്ന് പട്ടികയിൽപെടാത്ത വില്ലേജുകൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ ‘ത്രീ കാപിറ്റൽ എ’ വിജ്ഞാപനം പുറത്തിറക്കുക. ചിലയിടങ്ങളിൽ വർഷങ്ങൾക്കുമുമ്പ് തന്നെ 45 മീറ്റർ കണക്കാക്കി ഭൂമി അളന്നുതിരിച്ചിരുന്നു. ദേശീയപാതയുടെ വീതി സംബന്ധിച്ച് തർക്കമുയർന്നതോടെ പിന്നീട് നടപടികൾ നിലക്കുകയായിരുന്നു. പുതിയ സാഹചര്യത്തിൽ എല്ലായിടത്തും 45 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുക. നിലവിലെ പാതയുടെ ഇരുവശത്തുനിന്ന് ആവശ്യമായ ഭൂമി ഏറ്റെടുക്കും. ഒട്ടുമിക്ക സ്ഥലങ്ങളിലും നിലവിലെ റോഡിെൻറ ഇരു ഭാഗത്തു നിന്നും തുല്യ അളവിലാണ് സ്ഥലം ഏടുക്കുക. വളവ് നിവർത്തുന്നതിനായി ചിലയിടങ്ങളിൽ ഒരു ഭാഗത്തുനിന്ന് കൂടുതൽ സ്ഥലം എടുക്കും.
ചേർത്തല-കഴക്കൂട്ടം പാതയുടെ അലൈൻമെൻറ് തീരുമാനമായിട്ടുണ്ട്. കാസർകോട് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരെത്ത കഴക്കൂട്ടം വരെ സംസ്ഥാനത്ത് മൊത്തം 564.7 കിലോമീറ്ററാണ് ദേശീയപാത വികസനം നടക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് 2013െല ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നിയമം അനുസരിച്ച് പ്രതിഫലം നൽകും. ഭൂമിക്ക് കേമ്പാള വിലയുടെ ഇരട്ടി, 30 വർഷംവരെ പഴക്കമുള്ള കെട്ടിടങ്ങൾക്കും പുതുതായി നിർമിക്കുന്നതിനു വേണ്ടിവരുന്ന തുക കണക്കാക്കി നൽകും. മറ്റു നിർമിതികൾ, മരങ്ങൾ അവയിൽനിന്നുള്ള ആദായം എന്നിവയും കണക്കാക്കി പ്രതിഫലം നൽകും. ഭൂമി ഏറ്റെടുക്കലും പ്രതിഫല വിതരണവും എല്ലാം നടത്തുന്നത് ദേശീയപാത അതോറിറ്റിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.