കൊല്ലം: കണ്ണൻ ദേവൻ ആക്ട് വഴി ടാറ്റയുടെ കമ്പനികൾക്ക് ഭൂമി നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് റവന്യൂ സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യം. ടാറ്റയിലൂടെ കേരളത്തിലെ ഭൂമിയിൽനിന്നുള്ള ആദായം പരോക്ഷമായി ബ്രിട്ടീഷ് കമ്പനികൾ ൈകപ്പറ്റുെന്നന്ന ഗുരുതര ആരോപണവും ഉന്നയിക്കുന്നു. റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 1971െല കണ്ണൻ ദേവൻ ആക്ട് അനുസരിച്ച് കെ.ഡി.എച്ച്.പി, ആംഗ്ലോ അമേരിക്കൻ ഡയറക്ട് ടീ േട്രഡിങ് എന്നീ ബ്രിട്ടീഷ് കമ്പനികൾക്കാണ് ഭൂമി കൈവശം െവക്കുന്നതിന് ഭൂപരിഷ്കരണ നിയമപ്രകാരം ലാൻഡ് ബോർഡ് ഇളവ് അനുവദിച്ചത്. വിദേശകമ്പനികൾക്ക് രാജ്യത്ത് ഭൂമി അനുവദിച്ച നടപടി നിയമവിരുദ്ധമാണെന്നും അതിനാൽ പുനഃപരിശോധിക്കണമെന്നുമാണ് റിപ്പോർട്ടിൽ രാജമാണിക്യം ആവശ്യപ്പെടുന്നത്.
പരിശോധനയിൽ കമ്പനികൾ 1977ൽ ആണ് ഇവരുടെ ൈകവശമുണ്ടായിരുന്ന 61810.75 ഏക്കർ ഭൂമി ടാറ്റയുടെ കമ്പനികൾക്ക് കൈമാറിക്കൊണ്ട് ആധാരം ചമച്ചതെന്ന് കെണ്ടത്തി. 1978ൽ ആണ് ദേവികുളം തഹസിൽദാരുടെ ഉത്തരവ് പ്രകാരം 58741.82 ഏക്കർ ഭൂമി കെ.ഡി.എച്ച്.പി, ആഗ്ലോ അമേരിക്കൻ ഡയറക്ട് ടീ േട്രഡിങ് എന്നീ കമ്പനികൾക്ക് ഭൂപരിഷ്കരണ നിയമപ്രകാരം ഇളവ് അനുവദിച്ച് ഉത്തരവായത്.
എന്നാൽ, ഇളവനുവദിക്കുന്നതിന് മുമ്പ്, 1977ൽ ഇൗ കമ്പനികൾ നടത്തിയ ഭൂമി വിൽപ്പനയുടെ നിയമസാധുത പരിശോധിക്കപ്പെടേണ്ടതാണ്. ഭൂമിയുടെ വിലയായി ഓരോ രൂപവീതം കൈപ്പറ്റിയും ബാക്കിയിൽ ഒരുഭാഗം വരുന്ന തുകക്ക് തുല്യമായി ടാറ്റയുടെ ഒാഹരികളും നൽകിയായിരുന്നു വിൽപ്പന. വിദേശകമ്പനികൾ ടാറ്റയുടെ ഒാഹരികൾ നേടിയതിലൂടെ ഭൂമിയിൽനിന്നുള്ള ആദായം ഇപ്പോഴും പരോക്ഷമായി ൈകപ്പറ്റിവരുന്നെന്നാണ് രാജമാണിക്യം ചൂണ്ടിക്കാട്ടുന്നത്. കെ.ഡി.എച്ച് വില്ലേജിൽപെടുന്ന ഹാരിസൺസ് മലയാളം കമ്പനിയുടെ ഭൂമിയുമായി ബന്ധെപ്പട്ട കേസിൽ വിദേശകമ്പനികൾ കേരള ഭൂപരിഷ്കരണ നിയമത്തിെൻറ സെക്ഷൻ 2(43) പ്രകാരമുള്ള ‘പേഴ്സൺ’ എ നിർവചനത്തിൽ ഉൾപ്പെടിെല്ലന്ന് ൈഹകോടതി വിധിച്ചിട്ടുണ്ട്. ഭൂസംരക്ഷണനിയമത്തിെൻറ ആമുഖത്തിൽ പറയുന്നത് നിയമം കേരളത്തിന് മാത്രം ബാധകമായിരിക്കും എന്നാണ്.
അതിനാൽ വിദേശത്ത് രജിസ്റ്റർ ചെയ്ത കമ്പനികൾ കേരള ഭൂപരിഷ്കരണ നിയമത്തിെൻറയോ കെ.ഡി.എച്ച് (റിസംപ്ഷൻ ഓഫ് ലാൻഡ്) ആക്ടിെൻറയോ പരിധിയിൽ വരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.