ഉരുൾപൊട്ടൽ: പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം -ഡീൻ കുര്യാക്കോസ്

തൊടുപുഴ: ഉരുൾപൊട്ടലിൽ പരിക്കേറ്റവരുടെ ചികിത്സ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്. സർക്കാർ നൽകുന്ന ചികിത്സാ സഹായത്തിൽ അവ്യക്തതയുണ്ടെന്നും ഡീൻ പറഞ്ഞു.

40 മുതൽ 50 ശതമാനത്തിൽ താഴെ പരിക്കേറ്റവർക്ക് 50,000 രൂപ മാത്രമാണ് നൽകുന്നത്. ഇത് ഒന്നിനും തികയില്ല. ചികിത്സക്ക് എത്ര രൂപ ചെലവ് വരുമെന്ന് പറയാനാവില്ല. കുടുംബങ്ങളെ പൂർണമായി സർക്കാർ ഏറ്റെടുക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Tags:    
News Summary - Landslide: Government should take care of injured - Dean Kuriakose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.