മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു

തൊടുപുഴ: കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. വെള്ളിയാഴ്ച്ച രാവിലെ 7.30ഓടെയാണ് സംഭവം.

റോഡിന് സമീപത്തെ മലയിടിഞ്ഞ് പറക്കല്ലടക്കം റോഡിൽ പതിച്ചിരിക്കുകയാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണിത്.

കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരവധി തവണ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. റോഡിന്റ വീതി കൂട്ടൽ നിർമ്മാണങ്ങൾ കഴിഞ്ഞെങ്കിലും മഴക്കാലത്ത് അപകടകരമാം വിധം മണ്ണിടിച്ചിൽ തുടരുകയാണ്. റോഡിലേക്ക് വീണ മണ്ണും പാറക്കല്ലും നീക്കിത്തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - Landslide on Munnar Gap Road stopped traffic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.