കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ ലതിക സുഭാഷിന് സീറ്റ് ലഭിക്കേണ്ടതായിരുന്നുവെന്ന് കോൺഗ്രസ് നേതാവും കൊല്ലത്തെ സ്ഥാനാർഥിയുമായ ബിന്ദു കൃഷ്ണ. നേതാക്കൾ സൂചിപ്പിച്ച പോലെ സീറ്റിന്‍റെ സെലക്ഷനിൽ വന്ന ബുദ്ധിമുട്ടാണ് സംഭവിച്ചതെന്നാണ് താൻ കരുതുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
ലതിക സുഭാഷ് തലമുണ്ഡനം ചെയ്ത കാര്യത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടതാണ്. പൊതുസമൂഹത്തിന്‍റെ കൂടി പിന്തുണയുണ്ടെങ്കില്‍ മാത്രമേ വനിതകള്‍ക്ക് അതിജീവിക്കാന്‍ കഴിയൂ.
സീറ്റ് കിട്ടാൻ വേണ്ടിയല്ല താൻ കരഞ്ഞത്. ആളുകളുടെ വികാരപ്രകടനം നിരന്തരമായപ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോയതാണ്. സീറ്റിന്‍റെ കാര്യത്തില്‍ ആദ്യമൊന്നും പ്രശ്‌നമില്ലായിരുന്നു. മുന്നൊരുക്കങ്ങള്‍ എല്ലാം കഴിഞ്ഞതിന് ശേഷം അങ്ങനെയൊരു ചര്‍ച്ച വന്നു. രാഷ്ട്രീയമാണ്, നമുക്കൊന്നും പറയാന്‍ സാധിക്കില്ല. പാര്‍ട്ടി തീരുമാനം അനുസരിച്ച് നില്‍ക്കുകയായിരുന്നു -ബിന്ദു കൃഷ്ണ പറഞ്ഞു.
ബിന്ദു കൃഷ്ണയോട് ജയസാധ്യത കുറഞ്ഞ കുണ്ടറ സീറ്റിൽ മത്സരിക്കാൻ നേതൃത്വം നിർദേശിച്ചിരുന്നു. തുടർന്നാണ് പ്രവർത്തകർ പ്രതിഷേധിക്കുകയും ബിന്ദു കൃഷ്ണ പരസ്യമായി പൊട്ടിക്കരയുകയും ചെയ്തത്. പിന്നീട് കൊല്ലം സീറ്റ് തന്നെ ഇവർക്ക് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.