തിരുവനന്തപുരം: ലോ അക്കാദമിക്ക് ഭൂമി പതിച്ച് നല്‍കിയ വ്യവസ്ഥകളും ചാരിറ്ററബിള്‍ സൊസൈറ്റിയും സംബന്ധിച്ച റിപ്പോര്‍ട്ട് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി മന്ത്രി ഇ.ചന്ദ്രശേഖരന് കൈമാറി. അക്കാദമി ഭൂമി തിരിച്ചുപിടിക്കണമെന്ന കടുത്ത നിര്‍ദേശമില്ലാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിതെന്ന് അറിയുന്നു. അക്കാദമിക്കുള്ളിലെ കെട്ടിടങ്ങള്‍ ദുരുപയോഗം ചെയ്തതായി തഹസീൽദാരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത് റവന്യു സെക്രട്ടറിയും അംഗീകരിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാമെടുക്കട്ടേയെന്നാണ് റവന്യു സെക്രട്ടറിയുടെ നിലപാട്.
അതേസമയം അക്കാദമി സ്ഥാപിക്കുന്നതിനായി രൂപീകരിച്ച ചാരിറ്റബിള്‍സൊസൈറ്റിയുടെ നിയമാവലി സംബന്ധിച്ച് കാര്യമായ അന്വേഷണം നടത്തിയില്ല. ഗവര്‍ണര്‍ മുഖ്യ രക്ഷാധികാരിയും മുഖ്യമന്ത്രി ഉപരക്ഷാധികാരിയും റവന്യു-, വിദ്യാഭ്യാസ മന്ത്രിമാരും ജഡ്ജിമാരും അടങ്ങിയ ട്രസ്റ്റിനാണ് ഭൂമി പാട്ടത്തിന് നല്‍കിയതെന്ന് 1968ല്‍ മന്ത്രി എം.എന്‍ ഗോവിന്ദന്‍ നായര്‍ നിയസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ ഘടനയിലുള്ള ട്രസ്റ്റിനാണോ ഭൂമി നല്‍കിയതെന്ന് അന്വേഷിക്കണമെന്നാണ് വി.എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടത്. എന്നാല്‍, അക്കാര്യത്തില്‍ അധികദൂരം സഞ്ചരിക്കാന്‍ ജില്ലാ രജിസ്ട്രാര്‍ക്ക് കഴിഞ്ഞില്ല.
കത്തനുസരിച്ച് അക്കാദമി ട്രസ്റ്റിന്‍െറ നിയമാവലി സംബന്ധിച്ച് 1984നുശേഷമുള്ള രേഖകള്‍ പരിശോധിക്കണെന്നായിരുന്നു. തിങ്കാള്ഴ്ച കലക്ടറേറ്റില്‍നിന്ന ലഭിച്ച് കത്തിന് രജിസ്ട്രാര്‍ ചൊവ്വാഴ്ച മറുപടി നല്‍കി. 1984ലാണ്് ഭൂമി പതിച്ചു നല്‍കാന്‍ തീരുമാനമെടുത്തത്. അതിന് മുമ്പ് ഭൂമി പാട്ടത്തിനാണ് നല്‍കിയിരുന്നത്. 1966ലാണ് സൊസൈറ്റി രജിസ് റ്റര്‍ ചെയ്തത്.
ട്രസ്റ്റ് നിയമാവലി 1972ലും 1975ലും രണ്ടുതവണ ഭേദഗതി വരുത്തിയിട്ടുണ്ട്. അതിന്‍െറ കോപ്പി രജിസ്ട്രാര്‍ ഓഫിസില്‍ മാനേജ്മെന്‍റ് ഹാജരാക്കിയിട്ടില്ല. 1984നുശേഷം നിയമാവലി ദേഗതി ചെയ്തതായി രേഖകളില്ല. 1966 മുതലുള്ള രേഖകള്‍ പരിശോധിച്ചെങ്കില്‍ മാത്രമേ ഇക്കാര്യം വ്യക്തമാവു. എന്നാല്‍ ജില്ലാ രജിസ്ട്രാര്‍ അന്വേഷിക്കാതിരുന്നതും അതാണ്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അഭിപ്രായത്തില്‍ പഴയ ചരിത്രം അന്വേഷിക്കേണ്ടിതില്ലെന്നായിരുന്നു. അതിനുള്ള രേഖകളും രജിസ്ട്രാര്‍ ഓഫീസില്‍ ഇതുവരെ കണ്ടത്തൊനായില്ല. അതേ സമയം അക്കാദമി എല്ലാവര്‍ഷവും രജിസ്ട്രാര്‍ ഓഫിസില്‍ വാര്‍ഷിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ അന്വേഷണം നടത്തിയോ എന്നു ചോദിച്ചാല്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ആദ്യകാല രേഖകള്‍ ഉള്‍പ്പെടെ സമഗ്രമായ അന്വേഷണം നടത്തുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു. അതിലൂടെ സര്‍ക്കാര്‍ മാനേജ്മെന്‍റിനെ പൂര്‍ണമായും സംരക്ഷിച്ചു. അതിനാലാണ് റവന്യു വകുപ്പിന്‍െറ റിപ്പോര്‍ട്ട് സംബന്ധിച്ച് നിയമം നിയമത്തിന്‍െറ വഴിപോകുമെന്ന് മന്ത്രി സുനില്‍കുമാര്‍ പ്രഖ്യാപിച്ചത്. നാരായണന്‍നായരുടെ സുരക്ഷിതപാതയൊരുക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.