തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറിയ ലക്ഷ്മി നായർക്ക് കോടതിയിൽ ഹാജരാവാൻ നോട്ടീസ്. തിരുവനന്തപുരം സബ്കോടതിയാണ് നോട്ടീസ് നൽകിയത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാവാനാണ് നിർദ്ദേശം.വിദ്യാഭ്യാസമന്ത്രിക്കും നിയമമന്ത്രിക്കും ഇത്തരത്തിൽ കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. അക്കാദമിയിലെ ക്രമക്കേടുകളെ സംബന്ധിച്ച് ബി.ജെ.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.
തിരുവനന്തപുരം ലോ അക്കാദമിയിൽ വ്യാപകമായി ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് വി.മുരളിധരൻ ഉൾപ്പെടെയുള്ളവരാണ് പരാതി നൽകിയത്. ഭൂമി സംബന്ധിച്ച ക്രമക്കേടുകളിൽ അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.