നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന കുമ്മങ്കോട് ഈസ്റ്റിലെ സ്വതന്ത്ര സ്ഥാനാർഥിക്ക് എൽ.ഡി.എഫ്, എസ്.ഡി.പി.ഐ പിന്തുണ. പിന്തുണയെ ചൊല്ലിയുള്ള വിവാദം സമൂഹമാധ്യമങ്ങളിൽ ഇടതു വലത് പോർവിളിയായി മാറി. 17ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ടി.വി. മുഹ്സിനയുടെ പിന്തുണയെ ചൊല്ലിയാണ് വിവാദം പൊടിപൊടിക്കുന്നത്. മുഹ്സിനക്ക് എൽ.ഡി.എഫ് പിന്തുണ നൽകിയതിനു പിന്നാലെ എസ്.ഡി.പി.ഐയും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിവാദം കത്തിയത്.
കഴിഞ്ഞ തവണ ഇൗ വാർഡിൽ മത്സരിച്ച് എസ്.ഡി.പി.ഐ 209 വോട്ട് നേടിയിരുന്നു. വാർഡിനോട് ഗ്രാമപഞ്ചായത്ത് കാലങ്ങളായി നടത്തുന്ന വിവേചനമാണ് ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണ നൽകാൻ കാരണമെന്നാണ് എസ്.ഡി.പി.ഐ വിശദീകരണം.
മുഹ്സിന ഉൾപ്പെടെ ആറ് സ്വതന്ത്രരാണ് പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്നതെന്ന് എൽ.ഡി.എഫ് പക്ഷം. സി.പി.എം- എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ടാണ് വാർഡിലെന്ന പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നത്. പ്രചാരണം മറ്റു പഞ്ചായത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ലീഗ് കുടുംബാംഗമാണ് താനെന്നും എൽ.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയാണെന്നും വിവിധ കോണുകളിൽനിന്ന് പിന്തുണയുണ്ടെന്നും സ്ഥാനാർഥി മുഹ്സിന പറഞ്ഞു. സുമയ്യ പാട്ടത്തിലാണ് ലീഗ് സ്ഥാനാർഥി. ബി.ജെ.പിയുടെ അനിതയും മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫിനായിരുന്നു ഇവിടെ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.