തിരുവനന്തപുരം: ആദ്യഘട്ട ഉഭയകക്ഷിചർച്ച ആദ്യദിവസം പിന്നിട്ടപ്പോൾ മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കി ജെ.ഡി.(എസ്), എൻ.സി.പി, കേരള കോൺഗ്രസ് (എം) കക്ഷികൾ. അതേസമയം ഏക എം.എൽ.എമാരുള്ള കക്ഷികളുടെ പ്രാതിനിധ്യവിഷയം തുലാസിലുമായി.
ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ എ.കെ.ജി സെൻററിൽ എത്തിയ കേരള കോൺഗ്രസ് സംഘം രണ്ട് സ്ഥാനമാണ് ചോദിച്ചത്. പരിമിതികൾ സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും വിശദീകരിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ഉൾപ്പെടെ ജില്ലകളിൽ കേരള കോൺഗ്രസിെൻറ സ്വാധീനം സഹായകമായെന്ന് സി.പി.എം നേതൃത്വം പറഞ്ഞു. എന്നാൽ രണ്ട് മന്ത്രിസ്ഥാനം നൽകാമെന്നോ കാബിനറ്റ് റാേങ്കാടെ ചീഫ് വിപ്പ് സ്ഥാനം നൽകാമെേന്നാ ഉറപ്പ് നൽകാൻ സി.പി.എം തയാറായില്ല. ഒരിക്കൽ കൂടി ഇരിക്കാമെന്ന സി.പി.എമ്മിെൻറ ഉറപ്പിലാണ് ചർച്ച അവസാനിച്ചത്. 'അർഹതപ്പെട്ടത് ആവശ്യപ്പെെട്ടന്ന്' യോഗശേഷം ജോസ് കെ. മാണി മാധ്യമങ്ങളോട് പ്രതികരിച്ചു. 'മന്ത്രിസ്ഥാനം ചിലപ്പോൾ രണ്ടാവാം മൂന്നാവാം നാലാവാം. അന്തിമതീരുമാനം ആയിട്ടില്ല' എന്നും പറഞ്ഞു.
രണ്ട് എം.എൽ.എമാരുള്ള ജെ.ഡി.എസുമായുള്ള ചർച്ചയിൽ മന്ത്രിസ്ഥാനത്തെക്കുറിച്ച അനിശ്ചിതത്വം കടന്നുവന്നില്ല. സോഷ്യലിസ്റ്റ് കക്ഷിയായ എൽ.ജെ.ഡിയുമായി ലയിക്കണമെന്ന നിർദേശം പരിഗണിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ എൽ.ജെ.ഡിയുടെ നിർബന്ധബുദ്ധി കാരണമാണ് നടക്കാത്തതെന്ന് ജനതാദൾ പ്രതിനിധികൾ മറുപടി നൽകി. ദളിലെ രണ്ട് എം.എൽ.എമാരായ മാത്യു ടി. തോമസ്, കെ. കൃഷ്ണൻകുട്ടി എന്നിവരിൽ ആര് മന്ത്രിയാവണമെന്നതിൽ ഇരുവരും ധാരണയിലാവുന്നില്ലെങ്കിൽ ദേശീയ പ്രസിഡൻറ് എച്ച്.ഡി. ദേവഗൗഡയുടേതാവും അന്തിമതീരുമാനം.
മൂന്നിടത്ത് മത്സരിച്ച് ഒന്നിൽ മാത്രം ജയിച്ച എൽ.ജെ.ഡിയോട് ഒരു എം.എൽ.എയുള്ള ആറു കക്ഷികളുണ്ടെന്നും എല്ലാവർക്കും എങ്ങനെ മന്ത്രിസ്ഥാനം നൽകുമെന്നുമാണ് സി.പി.എം ചോദിച്ചത്. എന്നാൽ തങ്ങളുടെ സ്വാധീനം മലബാറിൽ പല മണ്ഡലങ്ങളിലും സി.പി.എമ്മിന് ഗുണം ചെയ്െതന്ന് എൽ.ജെ.ഡി പ്രതിനിധികൾ പറഞ്ഞു. സോഷ്യലിസ്റ്റ് കക്ഷികളുടെ ലയനം സംബന്ധിച്ച് ജെ.ഡി(എസ്)വാദം ചൂണ്ടിക്കാട്ടിയപ്പോൾ ദേശീയപാർട്ടിയെന്ന നിലയിൽ രണ്ടുകക്ഷികൾക്കും നിയമപരമായ തടസ്സമുണ്ടെന്നും പറഞ്ഞു. മന്ത്രിസ്ഥാനം ഉറപ്പിച്ച എൻ.സി.പി രണ്ട് എം.എൽ.എമാരിൽ ആരെ മന്ത്രിയാക്കണമെന്ന് തീരുമാനിക്കാൻ മേയ് 18ന് രാവിലെ പ്രഫുൽപേട്ടലിെൻറ സാന്നിധ്യത്തിൽ നേതൃയോഗം ചേരും.
ഇന്ന് ചർച്ച , നെഞ്ചിടിപ്പിൽ െഎ.എൻ.എൽ, കേരള കോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ്
തിരുവനന്തപുരം: നെഞ്ചിടിപ്പോടെ െഎ.എൻ.എൽ, കേരള കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്), ജനാധിപത്യ കേരള കോൺഗ്രസ്, കോവൂർ കുഞ്ഞുമോൻ എന്നിവർ. മന്ത്രിസഭ രൂപവത്കരണത്തിെൻറ ഭാഗമായി െഎ.എൻ.എൽ, കേരള കോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ് നേതൃത്വങ്ങൾ ചൊവ്വാഴ്ച സി.പി.എം നേതൃത്വവുമായി ഉഭയകക്ഷി ചർച്ച നടത്തും. 25 വർഷത്തിലധികമായി എൽ.ഡി.എഫിനൊപ്പം സഹകരിച്ചുപ്രവർത്തിച്ച െഎ.എൻ.എൽ ഏക എം.എൽ.എക്ക് മന്ത്രിസ്ഥാനത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ആർ. ബാലകൃഷ്ണപിള്ളയുടെ മരണശേഷം കേരള കോൺഗ്രസ്(ബി) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കെ.ബി. ഗണേഷ്കുമാറിെൻറ നേതൃത്വത്തിലാവും ഉഭയകക്ഷിചർച്ചക്ക് നേതാക്കൾ എത്തുക. തിങ്കളാഴ്ചത്തെ നിർവാഹകസമിതിയോഗ േശഷം പാർട്ടി മന്ത്രിസ്ഥാനം രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.