ആവള പെരിഞ്ചേരിക്കടവിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവർ 

പേരാമ്പ്ര ആവളയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് സംഘർഷം

പേരാമ്പ്ര: കോഴിക്കോട് ആവളയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് സംഘർഷം. പന്നിമുക്കിൽനിന്ന് സ്‌ഥാനാർഥികളെയും ആനയിച്ചുവന്ന എൽ.ഡി.എഫ് പ്രകടനത്തിനിടെയാണ്​ പെരിഞ്ചേരികടവിൽ സംഘർഷമുണ്ടായത്​. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തട്ടാൻകണ്ടി രാഘവൻ, കെ.സി. ചന്ദ്രൻ, ശ്രീരാജ് ആശാരികണ്ടി എന്നിവരെ കോഴിക്കോട്‌ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

സി.പി.എം കക്കറമുക്ക് ടൗൺ ബ്രാഞ്ച് സെക്രട്ടറി എം.കെ. രജീഷ്, സൗത്ത് ബ്രാഞ്ച് സെക്രട്ടറി പി. രാജീവൻ, സി.എം. സുരേഷ്, അഭിനന്ദ്​, രനിലാൽ, അശ്വിൻ, ആലക്കാട്ട് വിജയൻ, മനോജൻ തട്ടാൻകണ്ടി, എ.എം. വിനോദൻ തുടങ്ങിയവരെ പരിക്കുകളോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - ldf udf clash in avala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.