കേരളത്തിൽ എൽ.ഡി.എഫ് ഹാട്രിക് ജയം നേടും- എൻ. റാം

കേരളത്തിൽ എൽ.ഡി.എഫ് ഹാട്രിക് ജയം നേടും- എൻ. റാം

മധുര: കേരളത്തിൽ എൽ.ഡി.എഫിന്‌ ഹാട്രിക്‌ ജയം ആശംസിച്ച്‌ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. റാം. പാർടി കോൺഗ്രസ്‌ വേദിയിൽ സി.പി.എം ചരിത്രം വിശദമാക്കുന്ന പ്രത്യേകപ്രദർശനം ഉദ്‌ഘാടനം ചെയ്‌തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഭരണം മാറിമാറി വരുന്ന സാഹചര്യമാണ്‌ 2016 വരെ നിലനിന്നത്‌. ചരിത്രത്തിൽ ആദ്യമായി 2021ലെ തെരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ.ഡി.എഫിന്‌ തുടർഭരണം സാധ്യമായി.

ജനക്ഷേമ പ്രവർത്തനങ്ങളാണ്‌ തുടർഭരണം സാധ്യമാക്കിയത്‌. രാജ്യം പ്രതീക്ഷയോടെ നോക്കുന്ന സംസ്ഥാനമാണ്‌ കേരളം. മതനിരപേക്ഷതയുടെയും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെയും കാര്യത്തിലും രാജ്യത്തിന്‌ വഴികാട്ടിയാകുന്ന സംസ്ഥാനം. ഇടതുപക്ഷത്തിന്റെ സജീവവും ശക്തവുമായ സാന്നിധ്യമാണ്‌ കേരളത്തെ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്‌തമാക്കുന്നതെന്നും എൻ. റാം പറഞ്ഞു.

മധുരയിൽ 1972ൽ ചേർന്ന ഒമ്പതാം പാർടി കോൺഗ്രസിൽ പ്രതിനിധിയായി പങ്കെടുത്ത അനുഭവങ്ങളും റാം പങ്കുവച്ചു. വിദ്യാർഥിമുന്നണിയെ പ്രതിനിധീകരിച്ചാണ്‌ അന്ന്‌ പങ്കെടുത്തത്‌. 

Tags:    
News Summary - LDF will win a hat-trick- N. Ram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.