കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ കെ.പി.സി.സി പട്ടിക സംബന്ധിച്ച് നേതാക്കൾക്കിടയിൽ നിന്ന് വ്യത്യസ്ത പ്രതികരണങ്ങൾ. കെ. മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ പട്ടിക സംബന്ധിച്ച് സന്തോഷമാണുള്ളതെന്ന് പ്രതികരിച്ചു.
പട്ടിക തയാറാക്കും മുമ്പ് വർക്കിങ് പ്രസിഡന്റുമാരുമായി കൂടുതൽ ചർച്ച വേണമായിരുന്നെന്നാണ് കെ. മുരളീധരൻ പ്രതികരിച്ചത്. അച്ചടക്കം എല്ലാവർക്കും ബാധകമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പട്ടികയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, പട്ടിക സംബന്ധിച്ച് വളരെ സന്തോഷമെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചത്. മറ്റുള്ളവർക്കും സന്തോഷമാണെന്നാണ് കരുതുന്നത്. അംഗീകാരം കിേട്ടണ്ട ആളുകൾ വേറെയുമുണ്ട്. മറ്റു ഘട്ടങ്ങളിൽ അവരെകൂടി പരിഗണിക്കും. എല്ലാം ഏറെകുറെ ഭംഗിയായി തീർന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്ന് െക.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. തിരുവനന്തപുരത്തെത്തി എല്ലാ നേതാക്കളുമായി ബന്ധപ്പെടുമെന്നും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.