കൊച്ചി: രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിലെ കുറ്റസമ്മതമൊഴിയും അന്വേഷണ വിവരങ്ങളും മാധ്യമങ്ങൾക്ക് ചോർത്തി നൽകി ചർച്ചയാക്കുന്ന പ്രവണതക്ക് അന്ത്യം കുറിക്കേണ്ടതുണ്ടെന്ന് ഹൈകോടതി. പൊതുസമൂഹം ശ്രദ്ധിക്കുന്ന ഗൗരവമുള്ള കേസുകളിൽ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉദ്യോഗസ്ഥർ ചോർത്തി നൽകി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പ്രവണത വർധിച്ചുവരുകയാണ്. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകും. കൂടത്തായി കൊലപാതക പരമ്പരയിലെ ഒരു കേസിൽ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച വിധിന്യായത്തിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണെൻറ മുന്നറിയിപ്പ്.
അന്തിമ റിപ്പോർട്ട് സമർപ്പിക്കുംവരെ അന്വേഷണ ഉദ്യോഗസ്ഥന് വിവരങ്ങൾ പുറത്തുവിടാൻ അധികാരമില്ലെന്നും ഇത് കോടതിയലക്ഷ്യമാകുമെന്നും മുരുകേശൻ കേസിൽ ഹൈകോടതി വ്യക്തമാക്കിയതാണ്. എന്നാൽ, സെൻസേഷനൽ കേസുകളിൽ അന്വേഷണത്തിെൻറ വിശദാംശങ്ങൾ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തു വരുകയാണ്. പൊലീസിനു നൽകുന്ന കുറ്റസമ്മതമൊഴി നിയമത്തിെൻറ കണ്ണിൽ ശക്തമായ തെളിവായി അംഗീകരിക്കപ്പെടുന്നതല്ല.
തങ്ങളുടെ വ്യാഖ്യാനത്തിന് ആധികാരികത വരുത്താൻ ചിലമാധ്യമങ്ങൾ പൊലീസിനെയടക്കം ഉദ്ധരിക്കാറുണ്ട്. ക്രിമിനൽ കുറ്റാന്വേഷണത്തിെൻറ അടിസ്ഥാനമറിയുന്നവർ ഇത്തരം വാർത്തകൾ നാണക്കേടുകൊണ്ട് അവഗണിക്കുകയാണ് പതിവ്. അന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത് അച്ചടക്കലംഘനവും കോടതികൾക്ക് മേൽ സമ്മർദമുണ്ടാക്കലുമാണെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാം മുറ ഉപയോഗിച്ചുവരെ ശേഖരിക്കുന്ന ഈ തെളിവുകൾ കോടതിയിൽ നിലനിൽക്കണമെന്നില്ല. മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ ശരിയെന്ന് ധരിച്ചിരിക്കുന്ന പൊതുജനത്തിന് ഇതിന് വിരുദ്ധമായ വിധിയുണ്ടാകുേമ്പാൾ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാവും. കോടതിവിധി തെറ്റാണെന്ന് പൊതുജനം വിലയിരുത്താനുമിടയാക്കും.
ചട്ടം ലംഘിക്കുന്നവരെ എങ്ങനെ നേരിടണമെന്ന് കോടതിക്കറിയാം. അന്വേഷണ വിവരങ്ങൾ ചോർത്തി നൽകരുതെന്ന നിയമം ലംഘിച്ചാൽ പൊലീസായാലും മാധ്യമങ്ങളായാലും ശക്തമായ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഉത്തരവ് ഡി.ജി.പിക്ക് കൈമാറാൻ നിർദേശിച്ച കോടതി, പൊലീസിെൻറ ഭാഗത്തുനിന്ന് നിയമലംഘനമുണ്ടായാൽ അച്ചടക്ക നടപടി സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.