കൊച്ചി: ജേക്കബ് തോമസിന് തൽക്കാലത്തേക്കെങ്കിലും പുറത്തേക്ക് വഴിയൊരുക്കിയത് ഹൈകോടതിയുടെ നിരന്തര വിമർശനം മൂലം സർക്കാറിനുമേലുണ്ടായ സമ്മർദം. കേസ് ഏറ്റെടുക്കുന്ന വിജിലൻസിെൻറ രീതി മുതൽ അന്വേഷണഘട്ടത്തിലെ ഇടപെടൽവരെ കോടതിയുടെ രൂക്ഷവിമർശനത്തിന് വിധേയമായതോടെ ആദ്യ ഘട്ടങ്ങളിൽ തീർത്ത സുരക്ഷവലയം ഡയറക്ടർക്ക് ഒരുക്കാത്ത അവസ്ഥയിലായി സർക്കാർ.
വിജിലൻസെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികൾ പരിഗണനക്കുവരുേമ്പാൾ രൂക്ഷ വിമർശനമാണ് ഇൗ അന്വേഷണ ഏജൻസിക്കും തലവനും നേരിടേണ്ടിവന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥനായ ശങ്കര്‍ റെഡ്ഡിയെ മുന്‍ സര്‍ക്കാർ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സ് ഡയറക്ടറാക്കിയതുമായി ബന്ധെപ്പട്ട വിജിലൻസ് കേസ് റദ്ദാക്കണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഹരജി പരിഗണനക്കെത്തിയപ്പോൾ മുതലാണ് വിജിലൻസിെനതിരായ വിമർശനം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.
സര്‍ക്കാറിെൻറ ഭരണപരമായ തീരുമാനങ്ങള്‍ പുനഃപരിശോധിക്കണമെന്ന് പറയാനുള്ള അധികാരം വിജിലന്‍സിന് നല്‍കിയിട്ടുണ്ടെങ്കില്‍ കേരളത്തിെൻറ പോക്ക്് വിജിലന്‍സ് രാജിലേക്കാണെന്ന നിരീക്ഷണം കോടതി നടത്തി. സര്‍ക്കാറിനെ ഭരിക്കാൻ വിജിലന്‍സിനെ അനുവദിക്കണമോയെന്നത് സര്‍ക്കാര്‍ ആലോചിക്കണമെന്നും തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് പി. ഉബൈദ് അന്ന് ആവശ്യപ്പെട്ടു. ബാര്‍ കോഴക്കേസില്‍ രണ്ട് നിലപാടെടുക്കുന്ന വിജിലന്‍സ് നടപടിക്കെതിരെയാണ് അടുത്ത വിമർശനമുണ്ടായത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ.എം. മാണി നൽകിയ ഹരജിയിലായിരുന്നു വിമർശനം. കെ.എസ്.െഎ.ഇ എം.ഡിയായി നിയമനം നൽകിയതിലൂടെ മുൻ മന്ത്രി ഇ.പി. ജയരാജെൻറ ബന്ധു പി.കെ. സുധീറിനെതിരെ കേസെടുത്തത് റദ്ദാക്കണമെന്ന ഹരജിയിലായിരുന്നു അടുത്ത വിമർശനം.
വിജിലൻസിെൻറ അസ്തിത്വത്തെ കോടതി ചോദ്യംചെയ്തതും ഇൗ ഹരജി പരിഗണിക്കവേയാണ്. വിജിലൻസിെൻറ അമിതാധികാരപ്രേയാഗം മൂലമുളള അസാധാരണ അരാജകത്വമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് കഴിഞ്ഞദിവസം മറ്റൊരു കേസിൽ ജസ്റ്റിസ് ഉബൈദ് നിരീക്ഷണം നടത്തി. നിയമസഭയുടെ അധികാരത്തിലേക്കുപോലും കടന്നുകയറി അന്വേഷണം നടത്തുന്നുവെന്നായിരുന്നു കുറ്റപ്പെടുത്തൽ. ഇൗ ഡയറക്ടറെ വെച്ച് ഇനി സർക്കാറിന് എങ്ങനെ മുന്നോട്ടുപോകാനാകുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. ആവശ്യമെങ്കിൽ വിജിലൻസ് ഡയറക്ടറെ വിളിച്ചുവരുത്തുമെന്ന് ഇടക്കാല ഉത്തരവിൽ രേഖപ്പെടുത്തുകയും ചെയ്തു.
സാക്ഷിയാക്കേണ്ടയാളെ പ്രതിയാക്കിയ മറ്റൊരു കേസിലും ഇതേ ബെഞ്ചിെൻറ രൂക്ഷവിമർശനം അന്നുതന്നെ ഏറ്റുവാങ്ങേണ്ടിവന്നു. ലഭിച്ച പരാതിയിൽ കേസെടുക്കാതെ സർക്കാറിെൻറ പരിഗണനക്കുവിട്ടത് സംബന്ധിച്ച് മറ്റൊരു ബെഞ്ച് വിജിലൻസ് ഡയറക്ടർക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പു നൽകി. ഇൗ കേസിൽ വിജിലൻസ് ഡയറക്ടറോട് രൂക്ഷമായ രീതിയിൽ സർക്കാറിന് പ്രതികരിക്കേണ്ടിയുംവന്നു. തുറമുഖ ഡയറക്ടറായിരിക്കെ മണ്ണുമാന്തിയന്ത്രം ഇടപാടില്‍ ജേക്കബ് തോമസ് സര്‍ക്കാറിന് 2.67 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന കേസും കോടതിയുടെ പരിഗണനയിലുണ്ട്. ഡയറക്ടർക്കെതിരെ പരാമർശമുണ്ടായാൽ സർക്കാറിെൻറ പ്രതിഛായെയ അത് ബാധിക്കുമെന്ന തിരിച്ചറിവും ഇപ്പോഴത്തെ നീക്കത്തിന് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.