തിരുവനന്തപുരം: സര്‍ക്കാറിനെ ഗവര്‍ണര്‍ സമ്മര്ദത്തിലാക്കിയെങ്കില് അക്കാര്യം പറയണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്. ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഗവര്‍ണറെ അധിക്ഷേപിക്കുകയാണ്.
ഗവർണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാന്‍ രാജ്യം ഭരിക്കുന്നത് കോണ്‍ഗ്രസല്ല. പേഴ്സനല്‍ സ്റ്റാഫ് നിയമനം, അവരുടെ പെന്ഷന് തുടങ്ങിയ കാര്യത്തിലെ നിലപാട് ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ക്ക് നേരെ നടത്തുന്ന സൈബര്‍ ആക്രമണവും മുന്‍ മന്ത്രി എ.കെ. ബാലന്റെ പരിഹാസവും മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം.
പ്രതിപക്ഷനേതാവിന് സര്‍ക്കാറിനെ വിമര്ശിക്കാനാകാത്തത് മുഖ്യമന്ത്രിയെ ഭയമായത് കൊണ്ടാണ്. ഗവര്‍ണര്‍ ബി.ജെ.പിയുടെയോ ബി.ജെ.പി ഗവര്‍ണറുടെയോ വക്താക്കളല്ല. ഗവര്‍ണറെ ബി.ജെ.പിയുടെ അക്കൗണ്ടില്‍ പെടുത്തേണ്ട.
ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നത് ബി.ജെ.പിയുടെയോ കേന്ദ്ര സര്‍ക്കാറിന്റേയോ നയമല്ല.
കോണ്‍ഗ്രസ് ഗവര്‍ണര്‍മാര്‍ കേരളത്തില്‍ ഉണ്ടായിരുന്നപ്പോള്‍ കെ.പി.സി.സി ആസ്ഥാനത്ത് നിന്നുള്ള നിര്‍ദേശം അനുസരിച്ചാണോ പ്രവര്‍ത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറയണമെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.