തിരുവനന്തപുരം: കഴിഞ്ഞദിവസം പാസാക്കിയ കേരള സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ (ഭേദഗതി) ബിൽ വ്യവസായ സൗഹൃദാന്തരീക്ഷം ശക്തിെപ്പടുത്താനും ലൈസൻസ് താമസം ഒഴിവാക്കാനും സഹായകമെന്ന് മന്ത്രി പി. രാജീവ്. 50 കോടിയോ അതിലേറെയോ മുതൽമുടക്കുന്നവർക്ക് അപേക്ഷിച്ചാൽ ഏഴു ദിവസത്തിനകം അഞ്ചു വർഷത്തേക്ക് കോമ്പോസിറ്റ് ലൈസൻസ് നൽകുമെന്ന് വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ലൈസന്‍സ് ലഭിച്ച് ഒരു വര്‍ഷത്തിനകം നിബന്ധനകളെല്ലാം പാലിച്ചതായി സത്യവാങ്മൂലം നൽകണം. കാലാവധി തീരുേമ്പാൾ വീണ്ടും നൽകുന്ന അപേക്ഷ പരിഗണിച്ച് ലൈസൻസ് പുതുക്കും.
വ്യവസായ തര്‍ക്കപരിഹാരത്തിനുള്ള സംസ്ഥാന, ജില്ല പരാതി പരിഹാര സമിതികള്‍ ഉടന്‍ രൂപവത്കരിക്കും. അഞ്ച് കോടി രൂപവരെയുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലതല സമിതിയും അതിന് മുകളിലുള്ളവ സംസ്ഥാനതല സമിതിയും പരിഗണിക്കും. എല്ലാ പരാതിയും 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണം. നടപ്പിലാക്കുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് 10,000 രൂപവരെ പിഴ ചുമത്തും. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവനും വാര്‍ത്തസമ്മേളനത്തില്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.