തിരുവനന്തപുരം: ലൈഫിലൂടെ യാഥാർഥ്യമായ സ്വപ്നവീട്ടിലേക്ക് വാഴോട്ടുകോണം പാപ്പാട് വള്ളുക്കോണത്ത് വീട്ടിൽ ശശിധരൻ-പ്രഭ ദമ്പതികൾ ചുവടുവെച്ചപ്പോൾ സാക്ഷിയായി സമ്മാനവുമായെത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷനിലൂടെ രണ്ടരലക്ഷം വീട് യാഥാർഥ്യമായ പ്രഖ്യാപനദിവസമാണ് തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലെ പാപ്പാട്ടെ ശശിധരെൻറയും പ്രഭയുടെയും പുതിയ വീട്ടിൽ ആശംസകളുമായി മുഖ്യമന്ത്രി അതിഥിയായത്.
പഴകിത്തകർന്ന വീട്ടിൽനിന്ന് സുരക്ഷിതമായ വീട്ടിലേക്ക് കാലുവെക്കുമ്പോൾ സന്തോഷം പങ്കിടാൻ മുഖ്യമന്ത്രിയും നാടും കൂടെയെത്തിയതിെൻറ ആഹ്ലാദത്തിലായിരുന്നു കുടുംബം. ലൈഫ് പദ്ധതിയിൽ ലഭിച്ച നാലുലക്ഷം രൂപയാണ് പുതുവീട് പടുത്തുയർത്താൻ കൂലിപ്പണിക്കാരായ ഇവർക്ക് കൈത്താങ്ങായത്. ഗൃഹപ്രവേശ സന്തോഷം പങ്കിടാനെത്തിയ മുഖ്യമന്ത്രി ആദ്യം അടുക്കളയിലെത്തി പാലുകാച്ചലിന് സാക്ഷിയായി. മന്ത്രിമാരായ എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ്, വാർഡ് കൗൺസിലർ റാണി വിക്രമൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.