ലൈഫ് മിഷൻ ക്രമക്കേട്: കേന്ദ്ര സർക്കാറിനും സി.ബി.ഐക്കും നോട്ടീസ്

ന്യൂഡൽഹി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച കേസിലെ ഹരജിയിൽ കേന്ദ്ര സർക്കാറിനും സി.ബി.ഐക്കും സുപ്രീംകോടതിയുടെ നോട്ടീസ്. സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണ് കേന്ദ്രത്തിനും സി.ബി.ഐക്കും നോട്ടീസ് നൽകുന്നത്. നോട്ടീസിന് നാലാഴ്ചക്കകം മറുപടി നൽകണം.

സി.ബി.ഐ അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഫെഡറൽ സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും സംസ്ഥാന സർക്കാർ ഹരജിയിൽ ആരോപിക്കുന്നു. സംസ്ഥാന സർക്കാറിൻെറ പ്രാഥമിക വാദം വിശദമായി കേട്ട ശേഷമാണ് ഹരജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

യൂനിടാക് എന്ന സ്വകാര്യ കമ്പനിയാണ് വിദേശ സഹായം സ്വീകരിച്ചത്. ഇതിൽ സംസ്ഥാന സർക്കാറിനോ ലൈഫ് മിഷനോ പങ്കില്ല. യുനീടാക് കോഴ നൽകിയെന്ന ആരോപണത്തിൽ സംസ്ഥാന പൊലീസും വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്. ഇത്തരമൊരു അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാറിൻെറ അനുമതിയോ കോടതി ഉത്തരവോ ഇല്ലാതെ സി.ബി.ഐ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത് ഫെഡൽ സംവിധാനത്തിന് വിരുദ്ധമാണ് -എന്നീ കാര്യങ്ങളാണ് സംസ്ഥാന സർക്കാർ ഉന്നയിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.