പിറവം: മുളന്തുരുത്തിക്കടുത്ത് വെട്ടിക്കലിൽ രണ്ടുപേർ മിന്നലേറ്റ് മരിച്ചു. പാമ്പ്ര മ ണ്ടോത്തുംകുഴിയിൽ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകൻ അനക്സ് (15) എന്നിവര ാണ് മരിച്ചത്. പരിക്കേറ്റ ജോണിയുടെ മകൾ ആദിയ ജോണിനെ (ചിന്നു-13) വിദഗ്ധ ചികിത്സക്ക് കോലഞ ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകീട്ട് 4.45നാണ് നാടിനെ നടുക്കിയ ദുരന്തം. വെട്ടിക്കൽ കവലയിൽ ചെരുക്കും കുഴിയിൽ സാജുവിെൻറ വീട്ടിലാണ് ഒരു വർഷമായി ഇവർ വാടകക്ക് താമസിക്കുന്നത്. അടുക്കള ഭാഗത്തെ തുറസ്സായ സ്ഥലത്ത് ലിസി പാത്രം കഴുകുന്നതിനടുത്ത് നിൽക്കുകയായിരുന്നു കുട്ടികൾ.
പെെട്ടന്ന് ശക്തമായ മിന്നലും ഇടിയും ഉണ്ടാവുകയായിരുന്നു. മിന്നലേറ്റ ഉടൻ ലിസിയും അനക്സും മുറ്റത്തേക്ക് തെറിച്ച് വീണു. വടവുകോട് രാജർഷി മെമ്മോറിയൽ ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയിരിക്കുകയാണ് അനക്സ്.
മിന്നൽ, കൊടുങ്കാറ്റ്; നാലു സംസ്ഥാനങ്ങളിൽ 30ലേറെ മരണം
അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയിലും ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിലും നാലു സംസ്ഥാനങ്ങളിലായി 37 പേർ മരിച്ചു. ഗുജറാത്ത്, മണിപ്പൂർ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ദുരന്തം. രാജസ്ഥാനിലും ഗുജറാത്തിലും 10 വീതവും മധ്യപ്രദേശിൽ 15 പേരും മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടും. മിന്നലേറ്റും മരം വീണും മതിലിടിഞ്ഞുമൊക്കെയാണ് കൂടുതൽ മരണം. പൊടുന്നനെയുണ്ടായ പ്രകൃതിക്ഷോഭം പലയിടങ്ങളിലും ജനജീവിതം താറുമാറാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.