കോഴിക്കോട്: വോട്ട് ചെയ്തശേഷം കുഴഞ്ഞുവീണ് മരിച്ച അധ്യാപികയുടെ അവയവങ്ങള്‍ സ്വീകരിച്ച് അഞ്ചുപേര്‍ പുതുജീവിതത്തിലേക്ക്. ആനക്കാംപൊയിൽ മരിയൻ ഇംഗ്ലീഷ് സ്കൂൾ അധ്യാപിക തിരുവമ്പാടി നെടുമലക്കുന്നേൽ ലിനറ്റ് (44) ആണ് തിങ്കളാഴ്ച വോട്ട് ചെയ്ത് വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണത്.
തലച്ചോറിലെ രക്തസ്രാവമായിരുന്നു രോഗം. ആദ്യം നാട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ കോഴിക്കോട് മിംസിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. മരിക്കുമ്പോള്‍ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് ലിനറ്റിെൻറ നേരത്തെയുള്ള ആഗ്രഹമായിരുന്നു. മകന് ലിയോജും ഭര്‍ത്താവ് ജോണ്‍സണും ഇതോർമിച്ച് അവയവദാനത്തിനുള്ള സമ്മതം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.
സര്‍ക്കാര്‍ സംവിധാനമായ മൃതസഞ്ജീവനിയുമായും ആരോഗ്യ മന്ത്രിയുടെ ഓഫിസുമായും ബന്ധപ്പെട്ടാണ് നടപടികൾ സ്വീകരിച്ചത്. സർക്കാർ നിർദേശ പ്രകാരം ലിനറ്റിെൻറ ഒരു വൃക്കയും കരളും ആസ്റ്റര്‍ മിംസിലെ രോഗികള്‍ക്ക് നല്‍കാനും ഒരു വൃക്കയും രണ്ട് കോര്‍ണിയയും മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് നല്‍കാനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകളും പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.