തിരുവനന്തപുരം: സംസ്ഥാനങ്ങളിലെ ജനന- മരണ വിവരങ്ങൾ ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി (എൻ.പി.ആർ) ബന്ധിപ്പിക്കുന്നതടക്കം നിയമഭേദഗതിയോട് യോജിപ്പാണെന്ന് ചീഫ് രജിസ്ട്രാർ കേന്ദ്രത്തെ അറിയിച്ചു. കേരളത്തിലെ ഇത്തരം വിവരങ്ങളുടെ ഡാറ്റാ ബേസ് രജിസ്ട്രാർ ജനറൽ ഒാഫ് ഇന്ത്യക്ക് കൈമാറാൻ തയാറാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശത്തോട് യോജിപ്പാണെന്നുമാണ് സംസ്ഥാന ജനന- മരണ രജിസ്ട്രാർ ത്രേസ്യാമ്മ ആൻറണി അറിയിച്ചത്. എന്നാൽ, വിഷയത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ 'മാധ്യമ'ത്തോട് വ്യക്തമാക്കി. സർക്കാർ അറിവില്ലാതെയുള്ള നടപടി സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ നിയമത്തിൽ മൂന്ന് (എ), നാല് (എ) എന്നീ ഉപവകുപ്പുകൾ കൂട്ടി ചേർത്താണ് ദൂരവ്യാപക പ്രത്യാഘാതമുള്ള ഭേദഗതിക്ക് കേന്ദ്ര നീക്കം. സംസ്ഥാനങ്ങളുടെ കൈവശമുള്ള ജനന- മരണ വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് എൻ.പി.ആറിന് കീഴിൽ ജനസംഖ്യാ രജിസ്റ്റർ പുതുക്കാൻ ഉപയോഗിക്കാനും ആധാർ, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയുമായി ബന്ധിപ്പിക്കാനുമാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനം നയപരമായ തീരുമാനമെടുക്കേണ്ട വിഷയത്തിൽ ഉദ്യോഗസ്ഥർ തുടർച്ചയായി സ്വന്തം നിലക്ക് തീരുമാനമെടുക്കുന്നത് സർക്കാറിനെ വെട്ടിലാക്കുകയാണ്. കേന്ദ്ര നിയമ ഭേദഗതിക്ക് മറുപടി തയാറാക്കുന്ന നടപടി പുരോഗമിക്കുകയാണെന്നാണ് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരാദ മുരളീധരൻ ചൊവ്വാഴ്ച വ്യക്തമാക്കിയത്.
മുസ്ലിംകളെ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ജനസംഖ്യാ രജിസ്റ്ററിനോടും പൗരത്വ നിയമത്തോടും വിയോജിപ്പ് വ്യക്തമാക്കിയ കേരളം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനങ്ങളിലെ ചീഫ് രജിസ്ട്രാറുമാർ ജനന- മരണങ്ങൾ രജിസ്റ്റർ ചെയ്യുന്നത് കൂടാതെ അതിെൻറ ഡാറ്റാബേസ്' കൂടി കേന്ദ്ര സർക്കാറിന് സമർപ്പിക്കണം എന്നതാണ് കേന്ദ്ര ഭേദഗതിയിലെ ഒരു നിർദേശം. ഇങ്ങനെ കൈമാറുന്ന ഡാറ്റാബേസ് ഉപയോഗിച്ച് പൗരത്വ നിയമത്തിൻ കീഴിലുള്ള ജനസംഖ്യാ രജിസ്റ്റർ പുതുക്കാൻ ഉപയോഗിക്കും.
ആധാർ വിവരങ്ങൾ, േറഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവയിലെ വിവരങ്ങൾ പുതുക്കാനും ജനന- മരണ ഡാറ്റാബേസ് ഉപയോഗിക്കും. നിയമ ഭേദഗതിയിന്മേൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള അവസാനതീയതി നവംബർ 17 ൽനിന്ന് ഡിസംബർ രണ്ടിലേക്ക് നീട്ടിയിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.