ഫറോക്ക് പാലത്തിൽ ചരക്കുലോറി ഇടിച്ച് മദ്യക്കുപ്പികൾ റോഡിൽ ചിതറി; ലോറി നിർത്താതെ പോയി

കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ ചരക്കുലോറി ഇടിച്ച് മദ്യക്കുപ്പികൾ റോഡിൽ ചിതറി. ലോറി നിർത്താതെ പോയതോടെ റോഡിൽ വീണ കുപ്പികളേറെയും വഴിയാത്രക്കാർ കൈക്കലാക്കി. ഇന്ന് രാവിലെ 6.30നായിരുന്നു അപകടം.

കോഴിക്കോട് ഭാഗത്തുനിന്നെത്തിയ ലോറിയാണ് ഫറോക്ക് പാലത്തിലിടിച്ചത്. പാലത്തിൽ തട്ടിയതോടെ കാർഡ്ബോർഡ് പെട്ടികളിലായി കൊണ്ടുപോകുകയായിരുന്ന മദ്യക്കുപ്പികൾ റോഡിലേക്ക് വീണു. എന്നാൽ ലോറി നിർത്താതെ പോയി.

മദ്യക്കുപ്പികൾ റോഡിൽ ചിതറിക്കിടന്നതോടെ പലരും കൈക്കലാക്കി. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അവശേഷിച്ച മദ്യക്കുപ്പികൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ലോറി നിർത്താതെ പോയതിനാൽ അനധികൃത മദ്യക്കടത്താണോയെന്ന് സംശയിക്കുന്നുണ്ട്. 

Tags:    
News Summary - Liquor bottles were scattered on the road after lorry accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.