മദ്യവിരുദ്ധ നിലപാടെട​ുത്ത സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിന്​ സസ്​പെൻഷൻ 

തൊ​ടു​പു​ഴ: ബി​യ​ർ പാ​ർ​ല​റു​ക​ൾ പൂ​ട്ടി​ക്കാ​ൻ ഇ​ട​പെ​െ​ട്ട​ന്ന പ​രാ​തി​യി​ൽ പാ​ർ​ട്ടി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തി​നെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി. സി.​പി.​എം തൊ​ടു​പു​ഴ ഏ​രി​യ ക​മ്മി​റ്റി​ക്കു​കീ​ഴി​​ലെ മ്രാ​ല ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം രാ​ജേ​ന്ദ്ര​നെ​യാ​ണ്​ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ ആ​റു​മാ​സ​ത്തേ​ക്ക്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്. പ്ര​ദേ​ശ​ത്തെ ചി​ല ബി​യ​ർ ആ​ൻ​ഡ്​ വൈ​ൻ പാ​ർ​ല​റു​ക​ൾ സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ച്​ സം​സ്​​ഥാ​ന​പാ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്തെ​ത്തു​ക​യും പൂ​ട്ടി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​​യെ​ന്നു​മാ​ണ​േ​ത്ര പ​രാ​തി. മ​ദ്യ​വി​രു​ദ്ധ നി​ല​പാ​ടി​​നൊ​പ്പം നി​ല​കൊ​ണ്ട​തി​​​െൻറ​പേ​രി​ലാ​ണ്​ ന​ട​പ​ടി​യെ​ന്നാ​ണ്​ പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ബി​യ​ർ പാ​ർ​ല​ർ ഇ​ട​​​െ​പ​ട​ൽ പാ​ർ​ട്ടി സ്​​ഥി​രീ​ക​രി​ക്കു​ന്നി​ല്ല. ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ ​തെ​ര​​​ഞ്ഞെ​ടു​ക്ക​​​പ്പെ​ട്ട പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ മ​ദ്യ​​​ശാ​ല​ക​ൾ​​​ക്കെ​തി​​രെ നി​ല​പാ​​​​​ടെ​ടു​ക്ക​രു​​​​​തെ​ന്ന്​ പാ​ർ​ട്ടി നി​ർ​ദേ​ശ​മു​ണ്ട്.

Tags:    
News Summary - liquor policy kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.