ലിതാരയുടെ മരണം; ദേശീയ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കോ​ഴി​ക്കോ​ട്​: ബാ​സ്ക​റ്റ്ബാ​ൾ താ​ര​വും റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രി​യു​മാ​യി​രു​ന്ന കെ.​സി. ലി​താ​ര ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്തു. മ​ര​ണ​ത്തെ​ക്കു​റി​ച്ച് സീ​നി​യ​ർ ഐ.​പി.​എ​സ് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ.​ജെ.​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം മ​ട​വൂ​ർ മേ​യ് ആ​റി​ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ന​ട​പ​ടി.

ലി​താ​ര റെ​യി​ൽ​വേ കോ​ച്ച് ര​വി സി​ങ്ങി​ന്‍റെ നി​ര​ന്ത​ര​മാ​യ മാ​ന​സി​ക, ശാ​രീ​രി​ക പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നും ഇ​തി​ന് റെ​യി​ൽ​വേ​ക്ക് ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. 15 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യു​ള്ള ലി​താ​ര​യു​ടെ കു​ടും​ബ​ത്തി​ന് റെ​യി​ൽ​വേ ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം.

റെ​യി​ൽ​വേ കോ​ച്ചി​ന്റെ പീ​ഡ​നം കാ​ര​ണം ആ​ത്മ​ഹ​ത്യ ചെ​യ്തി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ലി​താ​ര ധാ​രാ​ളം മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് മി​ക​വ് തെ​ളി​യി​ക്കു​മാ​യി​രു​ന്നു -പ​രാ​തി​യി​ൽ പ​റ​യു​ന്നു. 24ന്​ ​പ​രാ​തി പ​രി​ഗ​ണി​ച്ച ക​മീ​ഷ​ൻ 2247/4/26/2022 ന​മ്പ​റാ​യി​ട്ടാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. കേ​സ്​ ക​മീ​ഷ​ൻ ഈ​യാ​ഴ്ച​ത​ന്നെ പ​രി​ഗ​ണി​ക്കും.

Tags:    
News Summary - Litara's death; The National Human Rights Commission has registered a case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.