മാലിന്യം തള്ളല്‍: കൊച്ചിയിൽ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കൊച്ചി: ജില്ലയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ പൊലീസ് തിങ്കളാഴ്ച മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിറ്റമ്പൊലീസ് പരിധിയിലെ ചേരാനല്ലൂര്‍, കണ്ണമാലി പൊലീസ് സ്റ്റേഷനുകളിലും റൂറല്‍ പൊലീസ് പരിധിയിലെ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലുമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ഇടപ്പള്ളി കുന്നുംപുറം ഫ്‌ളൈ ഓവറിന് താഴെ പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് എറണാകുളം എയിംസ് മുല്ലോത്ത് വീട്ടില്‍ എം.എ ജോര്‍ജി(44)നെ പ്രതിയാക്കി ചേരാനല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ചെല്ലാനം സെന്റ് ജോര്‍ജ് പള്ളിക്ക് സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് പള്ളുരുത്തി പുളിയാമ്പിള്ളി വീട്ടില്‍ ആന്‍ഡ്രൂവി(42)നെ പ്രതിയാക്കി കണ്ണമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പൊതുസ്ഥലത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് റൂറല്‍ പൊലീസ് പരിധിയിലെ കുന്നത്തുനാട് പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു.

Tags:    
News Summary - Littering: Three more cases registered in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.