തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു. തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ ഇപ്പോൾ കരള്‍, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സൗജന്യമായാണ് ഇവ ചെയ്യുന്നതെന്നും എ.പി. അനില്‍കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
അവയവം മാറ്റിവെക്കുന്നതിന് മാത്രമായി കോഴിക്കോട് കേന്ദ്രമായി ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഇവിടെ അവയവ മാറ്റത്തിന് മുമ്പും ശേഷവുമുള്ള ചികിത്സകള്‍ ലഭ്യമാക്കും. രാജ്യത്തു തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ഇന്സ്റ്റിറ്റ്യൂട്ടായിരിക്കുമിത്. അവയവദാനത്തിനുള്ള നടപടികള്‍ പരമാവധി ലഘൂകരിക്കുന്നതിനാണ് ശ്രമിക്കുന്നത്.
ജീവന്‍ നിലനിര്‍ത്താന്‍ അവയവമാറ്റം ആവശ്യമാണെന്നത് മനസ്സിലാക്കിയാണ് നടപടികള്‍ ലഘൂകരിക്കുന്നത്. ബന്ധുക്കള്‍ തമ്മിലുള്ള അവയവ കൈമാറ്റത്തിന് വലിയ സങ്കീര്‍ണതകളില്ല. എന്നാല്‍, ബന്ധുവേതര അവയവ കൈമാറ്റത്തിന് ചില സങ്കീർണതകളുണ്ട്. അത് ഈ മേഖലയിലെ വാണിജ്യപരമായ ഇടപാടുകള്‍ ഇല്ലാതാക്കുന്നതിനാണ്. ജീവകാരുണ്യപരമായ അവയവകൈമാറ്റത്തിന് തടസ്സമില്ലെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.