കൊച്ചി കോർപറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് മുതിർന്ന അംഗം മേഴ്സി ടീച്ചർ സത്യവാചകം ചൊല്ലികൊടുക്കുന്നു

ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയാണ് ആദ്യം നടന്നത്. പിന്നാലെ കോർപറേഷൻ സാരഥികളും ചുമതലയേറ്റു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. തെരഞ്ഞെടുക്കപ്പെട്ടവരിലെ ഏറ്റവും പ്രായം കൂടിയ അംഗം വരാണാധികാരിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു. ഈ അംഗമാണ് മറ്റുള്ളവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

മേ​യ​ർ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ര്‍ 28ന്​ ​രാ​വി​ലെ 11നും ​ഡെ​പ്യൂ​ട്ടി മേ​യ​ർ, വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൺ തെ​ര​ഞ്ഞെ​ടു​പ്പ് അ​ന്നു​ത​ന്നെ ഉ​ച്ച​ക​ഴി​ഞ്ഞ്​ ര​ണ്ടി​നും ന​ട​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ധ്യ​ക്ഷ​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് 30തിനാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.