അന്ധകാരനഴി പൊഴി യന്ത്ര സഹായത്തോടെ വീണ്ടും മുറിച്ചു

അരൂർ: രണ്ടുദിവസം മുമ്പ് മണ്ണുവന്ന് അടഞ്ഞ . ഇതോടെ പൊഴിയിലേക്കും തിരിച്ച് കടലിലേക്കുമുള്ള നീരോഴുക്ക് സുഗമമായി. ദിവസങ്ങളായി പെയ്ത മഴ മൂലം പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായിരുന്നു. പ്രതിഷേധം ഉയർന്നതോടെയാണ് പൊഴി വീണ്ടും മുറിച്ചത്. വേലിയേറ്റ- ഇറക്ക സമയങ്ങളിൽ വെള്ളം ശക്തിയായി ഒഴുകുന്നതിന് പത്തു മീറ്റർ വീതിയിലും 50 മീറ്റർ നീളത്തിലുമാണ് പൊഴി കഴിഞ്ഞ രാത്രി വീണ്ടും മുറിച്ചത്. കഴിഞ്ഞ ശനിയാഴ്ച പൊഴി ആദ്യ ഘട്ടത്തിൽ മുറിച്ചപ്പോൾ വേണ്ടത്ര വീതിയും ആഴവും ഇല്ലാതിരുന്നതിനാൽ അന്നു രാത്രിതന്നെ കടൽക്ഷോഭത്തിൽ അടയുകയായിരുന്നു. ഒരോ വർഷവും സർക്കാർ ലക്ഷങ്ങൾ ചെലവഴിച്ചാണ് പൊഴി പല തവണകളായി മുറിക്കുന്നത്. പൊഴിയിൽ നിരന്തരം മണൽ അടിയുന്നതിനാൽ ശക്തമായ കടൽക്ഷോഭത്തിൽ വീണ്ടും അടയുകയാണ്. പൊഴി മുറിച്ചു ഉണ്ടാകുന്ന മണൽ കടൽക്ഷോഭമുള്ള മറ്റു പ്രദേശങ്ങളിൽ എത്തിച്ച് തീരം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിത്രം അടഞ്ഞ പൊഴി വീണ്ടും തുറന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.