അരൂർ: ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ-തുറവൂർ ദേശീയപാതയിൽ സഞ്ചാരം അസാധ്യമായ വിധത്തിൽ റോഡ് തകർന്നു. ഇതേതുടർന്ന് നിർമാണ കമ്പനി അധികൃതർ സൂത്രപ്പണിയുമായി രംഗത്തെത്തി. ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു അരൂർ ആശുപത്രിക്ക് വടക്കുവശം ‘ഒപ്പിക്കൽ’ പണി നടത്തിയത്.
പഴയ ദേശീയപാത മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചടുത്ത് ദേശീയപാതയിലെ കുഴികളിൽ നിക്ഷേപിക്കുകയാണ്. വർഷങ്ങളായി നിലനിൽക്കുന്ന ദേശീയപാതയുടെ ഉറപ്പ് തൂണുകൾക്ക് ബലമേകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ, പ്രതിഷേധം അടക്കാൻ ദേശീയപാത തന്നെ കുത്തിപ്പൊളിച്ച് കുഴിയടക്കുന്ന പണികളാണ് കരാർ കമ്പനി നടത്തിയത്. അരൂർ ക്ഷേത്രം മുതൽ പള്ളിവരെയുള്ള ദേശീയപാതയുടെ പടിഞ്ഞാറെഭാഗം ടൈൽനിരത്തുമെന്നാണ് കരാർ കമ്പനി സമ്മതിച്ചിരുന്നത്. മഴ മാറിയാലുടൻ പണി നടത്തുമെന്ന് ഉറപ്പുനൽകിയതാണ്. അരൂർ ക്ഷേത്രം മുതൽ ബൈപാസ് കവലവരെ ടൈൽസ് വിരിച്ച് പുനർനിർമാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.