ലഹരി വിരുദ്ധ കാമ്പയിൻ

ചാരുംമൂട്: മെസഞ്ചർ ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ. ജോസ് ഉദ്ഘാടനം ചെയ്തു. ഗ്രൂപ് അഡ്മിൻ ഷിഹാബുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. അതിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻസി കോളജ് ചെയർമാൻ കെ. സാദിഖ് അലീഖാൻ കാമ്പയിൻ പ്രഖ്യാപനവും അധ്യാപക അവാർഡ് ജേതാവ് ചുനക്കര ഹനീഫ ലഘുലേഖ പ്രകാശനവും നടത്തി. പഞ്ചായത്ത് അംഗം മാജിദ ഫസൽ, ഗ്രൂപ് അഡ്മിൻമാരായ എസ്. മുജീബ് റഹ്​മാൻ, റെജി അബ്ദുള്ള വേളങ്ങാട്, ഷാൽ വിസ്മയ, നസീർ സീതാർ, ബദറുദ്ദീൻ മീരാൻ സാഹിബ്, എ. ബൈജു, എസ്.ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. എക്സൈസ് ഉദ്യോഗസ്ഥൻ സുനിൽകുമാർ ക്ലാസെടുത്തു. ഒരു മാസം നീളുന്ന കാമ്പയിനിൽ ബോധവത്​കരണ ലഘുലേഖ വിതരണം, സെമിനാറുകൾ, ലഹരിവിരുദ്ധ സന്ദേശ പരിപാടികൾ, ലഹരിവിരുദ്ധ പ്രതിജ്ഞ തുടങ്ങിയവയാണ് നടക്കുന്നത്. ഫോട്ടോ.. ചാരുംമൂട് മെസഞ്ചർ ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ കാമ്പയിൻ ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ. ജോസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.