പോപുലർ ഫ്രണ്ട് എസ്.പി ഓഫിസ് മാർച്ച് ഇന്ന്

ആലപ്പുഴ: സംഘ്​പരിവാറിന്‍റെ കുപ്രചാരണങ്ങൾ ഏറ്റുപിടിച്ച് ജില്ലയിലാകമാനം പൊലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സോണൽ പ്രസിഡന്‍റ് നവാസ് ഷിഹാബ് ആവശ്യപ്പെട്ടു. രാപ്പകൽ ഭേദമില്ലാതെ പൊലീസ് വീടുകൾ കയറിയിറങ്ങി നിരപരാധികളായ പോപുലർ ഫ്രണ്ട് പ്രവർത്തകരെ വേട്ടയാടുകയാണ്. കഴിഞ്ഞ ദിവസം വീടുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസ് ഇരുപതിലധികം പ്രവർത്തകരെയും ഡിവിഷൻ ഭാരവാഹികൾ, എസ്.ഡി.പി.ഐ ഭാരവാഹികൾ എന്നിവരെയും കസ്റ്റഡിയിൽ എടുത്തു. നിയമവിരുദ്ധമായ പൊലീസ് വേട്ടയിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ 11ന് ആലപ്പുഴ എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.