ആലപ്പുഴ: ആൻറി നാർകോട്ടിക് സെല്ലിലെ ഡോഗ് ലിസിയുടെ നാലാമത് ജന്മദിനം ആലപ്പുഴ ശിശു പരിചരണ കേന്ദ്രത്തിലെ കുരുന്നുകളോടൊപ്പം ആഘോഷിച്ചു. കുട്ടികൾ ദീപാവലി ആശംസകൾ നേർന്നപ്പോൾ 'നമസ്തേ' കൈകൾ കൂപ്പി പൊലീസ് ഡോഗ് സ്വീകരിച്ചു. ഡി.ജി.പിയുടെ രണ്ട് മെറിറ്റോറിയസ് എക്സലൻറ് അവാർഡ് ജേതാവായ ലിസി െബർത്ത് ഡേ ക്യാപ്പ് അണിഞ്ഞിരുന്നു. ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കിയ ലിസിയുടെ സംരക്ഷകരായ സി.പി.ഒമാരായ മനുഷ് കെ. ദാസിെൻറയും പി.കെ. ദനേഷിെൻറയും കൂടെയാണെത്തിയത്.
കേക്ക് മുറിച്ച് െബർത്ത്ഡേ ഗാനമാലപിച്ചപ്പോൾ രണ്ട് കൈകൾ ഉയത്തി ലിസി കേക്കിനുവേണ്ടി വഴക്കടിച്ചു. ശിശുപരിചരണ കേന്ദ്രത്തിൽ സെക്രട്ടറി എം.സി. പ്രസാദ്, വൈസ് പ്രസിഡൻറ് കെ.ഡി. ഉദയപ്പൻ, എക്സിക്യൂട്ടിവ് അംഗം നസീർ പുന്നക്കൽ, കെ. നാസർ, ഓഫിസ് ഇൻ ചാർജ് ലേഖ എന്നിവർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.