ചേര്‍ത്തല: കോടതി ഉത്തരവിനെത്തുടര്‍ന്ന് ചേര്‍ത്തല തഹസില്‍ദാറുടെ ഔദ്യോഗിക വാഹനം ജപ്തിചെയ്തു. പള്ളിപ്പുറം ഗ്രോത്ത് സെൻററിന് സ്ഥലം ഏറ്റെടുത്തതിലെ നഷ്ടപരിഹാരത്തുക ലഭിക്കാത്തതിെൻറ പേരില്‍ നല്കിയ ഹര്ജിയെത്തുടര്ന്നുണ്ടായ വിധിയാണ് നടപ്പാക്കിയത്. ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് കോടതിയില്‍നിന്ന് ആമീന്മാരെത്തി വാഹനത്തില്‍ ജപ്തിനോട്ടീസ് പതിപ്പിച്ചത്. എന്നാൽ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായതിനാല്‍ വാഹനം തഹസില്‍ദാറുടെ ചുമതലയില്‍തന്നെ ഏല്പിച്ചു. കോടതിയില്‍നിന്ന് നോട്ടീസ് ലഭിച്ചാല്‍ ഏതുസമയത്തും ഹാജരാക്കാമെന്ന ഉറപ്പിലാണ് തഹസില്‍ദാറെ ഏല്പിച്ചത്. പള്ളിപ്പുറത്തെ സ്ഥലമെടുപ്പിെൻറ പേരില്‍ തണ്ണീര്‍മുക്കം വാരണം രാധാകൃഷ്ണപുരത്ത് രത്നമ്മയുടെ അവകാശികളാണ് നഷ്പരിഹാരത്തിന് കോടതിയെ സമീപിച്ചത്. മൂന്ന് കേസിലായി ഏഴുലക്ഷമാണ് ഈടാക്കേണ്ടത്. തഹസില്‍ദാറുടെ വാഹനത്തിനുപുറമെ മറ്റൊരു ജീപ്പും ജപ്തി ചെയ്യുന്നുണ്ട്. ഇതു കണ്ടെത്തി നടപടി സ്വീകരിക്കുന്നുണ്ട്.
സ്റ്റീൽ അതോറിറ്റിക്കായുള്ള സ്ഥലമെടുപ്പിലാണ് ജപ്തി നടപടി. ഇതില്‍ താലൂക്ക് ഓഫിസ് ഇടനിലക്കാര്‍ മാത്രമായിരുന്നു. സ്റ്റീൽ അതോറിറ്റിയില്‍നിന്ന് നഷ്ടപരിഹാര തുക ഈടാക്കി നല്കി ജപ്തി ഒഴിവാക്കാൻ ശ്രമം നടക്കുന്നുെണ്ടന്ന് തഹസില്‍ദാര്‍ ആര്. ഉഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.