​ര്‍ത്ത​ല സെ​ന്റ് മൈ​ക്കി​ള്‍സ് കോ​ള​ജ് മൈ​താ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച ക​ര​പ്പു​റം കാ​ര്‍ഷി​ക കാ​ഴ്ച പ്ര​ദ​ര്‍ശ​ന​ത്തി​ലെ സ്റ്റാ​ളി​ല്‍നി​ന്ന്

കരപ്പുറം കാര്‍ഷികമേള; ചേർത്തലക്ക് ആഘോഷം

ചേ​ർ​ത്ത​ല: ക്രി​സ്മ​സ്, പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ നി​റ​ച്ചാ​ർ​ത്ത്​ പ​ക​രു​ക​യാ​ണ്​ ചേ​ര്‍ത്ത​ല സെ​ന്റ് മൈ​ക്കി​ള്‍സ് കോ​ള​ജ് മൈ​താ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച ക​ര​പ്പു​റം കാ​ര്‍ഷി​ക കാ​ഴ്ച പ്ര​ദ​ര്‍ശ​നം.

ആ​ഘോ​ഷ​ത്തി​ന്‍റെ വൈ​ബി​നൊ​പ്പം കൃ​ഷി​രീ​തി​ക​ളി​ലെ പു​തി​യ അ​റി​വു​ക​ളു​ടെ​യും പു​തു ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ചെ​പ്പ്​ തു​റ​ന്ന്​ കാ​ട്ടു​ക​യാ​ണ്​ പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ലെ സ്റ്റാ​ളു​ക​ൾ.

150 സ്റ്റാ​ളു​ക​ളി​ൽ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​വി​ധ ത​രം ആ​ധു​നി​ക കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വ​ലി​യ നി​ര​യാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മൂ​വാ​യി​ര​ത്തോ​ളം ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ്​ ഇ​വി​ടെ നി​ര​ത്തി​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നൊ​പ്പം ക​ലാ​പ​രി​പാ​ടി​ക​ൾ കൂ​ടി അ​ര​ങ്ങേ​റു​ന്ന​തോ​ടെ ചേ​ർ​ത്ത​ല ഉ​ത്സ​വ​ല​ഹ​രി​യി​ൽ അ​മ​രു​ക​യാ​ണ്.

അ​രി​യി​ല്‍ നി​ന്ന് റെ​ഡി ടു ​ഈ​റ്റ് പാ​സ്ത, പൈ​നാ​പ്പി​ളി​ല്‍നി​ന്ന് വി​നാ​ഗി​രി, ജാ​തി​ക്കാ​ത്തോ​ടി​ല്‍നി​ന്ന് ജെ​ല്ലി, എ​ള്ള് ഹ​ല്‍വ തു​ട​ങ്ങി പു​ത്ത​ൻ മൂ​ല്യ​വ​ര്‍ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ര​യാ​ണ്​ ഇ​വി​ടെ കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ പ​വി​ലി​യ​നി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വാ​ഴ, നെ​ല്ല്, ജാ​തി​ക്ക, ക​ശു​മാ​ങ്ങ, കൊ​ക്കോ, എ​ള്ള്, റാ​ഗി, ച​ക്ക, കൂ​ണ്‍, മ​ത്സ്യം, തേ​ന്‍, തേ​ങ്ങ, മാ​ങ്ങ, പൈ​നാ​പ്പി​ള്‍ തു​ട​ങ്ങി ന​മു​ക്ക് ചു​റ്റു​വ​ട്ട​ത്തു​ള്ള ഒ​ട്ടേ​റെ കാ​ര്‍ഷി​ക വി​ഭ​വ​ങ്ങ​ളി​ല്‍നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല സ്റ്റാ​ളി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ക​ണ്ണാ​റ കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല വാ​ഴ ഗ​വേ​ഷ​ണ കേ​ന്ദ്രം, കോ​ട്ട​യം എ.​സി.​എ.​ആ​ര്‍ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം, ഓ​ണാ​ട്ടു​ക​ര മേ​ഖ​ല കാ​ര്‍ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം, അ​ഗ്രി ബി​സി​ന​സ് ഇ​ന്‍ക്യു​ബേ​റ്റ​ര്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ് കാ​ര്‍ഷി​ക​സ​ര്‍വ​ക​ലാ​ശാ​ല ഒ​രു​ക്കി​യ സ്റ്റാ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ള്ള​ത്.

മൂ​ല്യ​വ​ര്‍ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന ക​ര്‍ഷ​ക​ര്‍ക്കും ന​വ​സം​രം​ഭ​ക​ര്‍ക്കും ആ​വ​ശ്യ​മാ​യ എ​ല്ലാ നി​ര്‍ദേ​ശ​ങ്ങ​ളും ന​ല്‍കാ​നാ​യി വെ​ള്ളാ​നി​ക്ക​ര കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ റാ​ഫ്ത്താ​ര്‍ അ​ഗ്രി ബി​സി​ന​സ് ഇ​ന്‍ക്യൂ​ബേ​റ്റ​ര്‍ ജീ​വ​ന​ക്കാ​ര്‍ സ്റ്റാ​ളി​ലു​ണ്ട്.

ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ​മേ​ഖ​ല​യി​ലെ പ്ര​ധാ​ന​യ​ന്ത്ര സാ​മ​ഗ്രി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​നും സ്റ്റാ​ളി​ല്‍ അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൃ​ഷി സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ള്‍ക്ക് മ​റു​പ​ടി ന​ല്‍കാ​നാ​യി അ​ഗ്രി ക്ലി​നി​ക്കും കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പെ​ട്ടി​യും പ​റ​യും ച​ക്ര​വും പ​ത്താ​ഴ​വും പോ​ലു​ള്ള പ​ര​മ്പ​രാ​ഗ​ത കാ​ര്‍ഷി​കോ​പ​ക​ര​ണ​ങ്ങ​ളു​ട മാ​തൃ​ക​ക​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന സ്റ്റാ​ളി​ല്‍ വി​ല്‍പ​ന​യു​മു​ണ്ട്.

Tags:    
News Summary - Karappuram Agricultural Fair-celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.