ഭക്ഷ്യധാന്യം പിടികൂടിയ സംഭവം: മൂന്നുപേർ റിമാൻഡിൽ

ആലപ്പുഴ: സ്വകാര്യമില്ലുകളിലേക്ക്​ കടത്താൻ സംഭരിച്ച ഭക്ഷ്യധാന്യങ്ങൾ പിടികൂടിയ സംഭവത്തിൽ മൂന്നു​േപർ റിമാൻഡിൽ.

ആലപ്പുഴ വലിയമരം പുതുവൽ പുരയിടം മോഹൻനിവാസ്​ അജിത്​കുമാർ (51), ആലപ്പുഴ എ.എൻ.പുരം യദുകുലത്തിൽ കണ്ണൻ (46), ആര്യാട്​ വെട്ടുവഴി ഷംസുദ്ദീൻ (53) എന്നിവരാണ്​ റിമാൻഡിലായത്​.

അവശ്യവസ്​തു നിയമപ്രകാരമാണ്​ കേസെടുത്തത്​. ക്വാളിറ്റി കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ സ്​റ്റേഷനിൽ സൂക്ഷിച്ച ഭക്ഷ്യധാന്യം പരിശോധിച്ചു. റേഷനരിയോട്​ സാമ്യമുണ്ടെന്നാണ്​ ഇവരുടെ നിഗമനം.

എന്നാൽ, റിപ്പോർട്ട്​ കിട്ടിയശേഷം മാത്രമേ ഇക്കാര്യം ഉറപ്പിക്കാൻ കഴിയുകയുള്ളൂവെന്ന്​ പൊലീസ്​ പറഞ്ഞു. തിരുവമ്പാടിയിൽ നിർമാണത്തിലിരുന്ന വീട്ടിൽനിന്നാണ്​ 172 ചാക്ക്​ ഭക്ഷ്യധാന്യം പിടികൂടിയത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.