ഹരിപ്പാട്: െട്രയിനിലെ യാത്രക്കാരെൻറ മൊബൈൽ ഫോൺ അപഹരിച്ച് കടന്നുകളയാൻ ശ്രമിച്ചയാളെ പിടികൂടാൻ സഹായിച്ചവരെ റെയിൽവേ പൊലീസ് ആദരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ ലതീഷ്, സിവിൽ പൊലീസ് ഓഫിസർ ഡി. യേശുദാസ്, ആർ.പി.എഫ് കോൺസ്റ്റബിൾ ജിജോ എന്നിവരെയാണ് െറയിൽവേ പൊലീസ് സൂപ്രണ്ട് രാജേന്ദ്രൻ ആദരിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ച മൂന്നിന് മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് െട്രയിനിൽനിന്ന് മലപ്പുറം സ്വദേശിയായ യുവാവിെൻറ മൊബൈൽ മോഷ്ടിച്ച് ഹരിപ്പാട് െറയിൽവേ സ്റ്റേഷനിലിറങ്ങി കടക്കാൻ ശ്രമിച്ച മോഷ്ടാവാണ് ഹരിപ്പാട് കെ.എസ്.ആർ.ടി.സി സ്റ്റാൻറിലെ ഓട്ടോ ഡ്രൈവർ ലതീഷിെൻറ സമയോചിത ഇടപെടലിൽ പിടിയിലായത്.
ലതീഷിെൻറ ഓട്ടോയിൽ കയറിയ ഇയാൾ, തെൻറ കൂടെയുള്ളയാൾ െട്രയിനിലുണ്ടെന്നും ഉറങ്ങിപ്പോയതിനാൽ അയാൾ ഇവിടെ ഇറങ്ങിയില്ലെന്നും പറഞ്ഞു. സുഹൃത്തിനെ കണ്ടെത്താൻ ട്രെയിൻ അവിടെ എത്തുന്നതിനുമുമ്പ് കായംകുളം െറയിൽവേ സ്റ്റേഷനിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. കായംകുളത്ത് എത്തിച്ചപ്പോൾ ഓട്ടോക്കൂലി നൽകാൻ പണം തികയില്ലെന്നുപറഞ്ഞ് പോകാനൊരുങ്ങിയപ്പോൾ ഇവർ തമ്മിൽ വാക്തതർക്കമായി. ഇതിനിടെ, ഇയാളുടെ കൈവശമിരുന്ന ഫോണിലേക്ക് കാൾ വന്നു.
ലതീഷ് ഫോൺ പിടിച്ചുവാങ്ങി സംസാരിച്ചപ്പോൾ മറുവശത്ത് ആർ.പി.എഫ് ഉദ്യോഗസ്ഥനായിരുന്നു. മോഷ്ടാവാണെന്നും പോകാനനുവദിക്കരുതെന്നുമുള്ള നിർദേശത്തെതുടർന്ന് തടഞ്ഞുവെച്ച് റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. െട്രയിനുകളിൽ മോഷണം നടത്തുന്ന സംഘത്തിൽപെട്ടയാളാണെന്നും പ്രായപൂർത്തിയാകാത്ത ഇയാൾക്കെതിരെ ഒട്ടേറെ മോഷണക്കേസുകൾ നിലവിലുണ്ടെന്നും െറയിൽവേ പൊലീസ് പറഞ്ഞു.
യോഗത്തിൽ അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി വി. സുഗതൻ, എറണാകുളം ഡിവൈ.എസ്.പി പ്രശാന്ത്, ഡി.സി.ആർ.ബി ഡിവൈ.എസ്.പി ജോർജ് ജോസഫ്, തിരുവനന്തപുരം സി.ഐ ഇഗ്നേഷ്യസ്, എറണാകുളം സി.ഐ സാം ക്രിസ്പിൻ, ആർ.പി.എഫ്. സി.ഐ രജനി നായർ, കൊല്ലം റെയിൽവേ സ്റ്റേഷൻ മാനേജർ ഗോപകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.