ആലപ്പുഴ: വിവിധ കേസുകളിൽ പ്രതിയായ കോടംതുരുത്ത് പഞ്ചായത്ത് വാർഡ് 14ൽ ഔട്ടാക്കൽ കോളനിയിൽ പ്രവീണിനെ (വാവ കുട്ടൻ -27) കാപ്പ ചുമത്തി തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.
കുത്തിയതോട്, അരൂർ, മണ്ണഞ്ചേരി, ചേർത്തല എക്സൈസ് തുടങ്ങിയ സ്റ്റേഷൻപരിധിയിൽ കൊലപാതക ശ്രമം, അടിപിടി, ദേഹോപദ്രവം ഏൽപിക്കൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അടക്കം എട്ടിലധികം കേസുകളിൽ പ്രതിയാണ്. കുത്തിയതോട് എസ്.എച്ച്.ഒ എ. ഫൈസൽ, എസ്.ഐമാരായ സുനിൽ കുമാർ, രതീഷ്, എസ്.സി.പി.ഒ സുബോദ് കുമാർ, സി.പി.ഒമാരായ ഷൈൻ, ഗോപകുമാർ, മനു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.