ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തിൽ പൂര്‍ണമായും ഹരിതചട്ടം പാലിക്കാൻ ആലപ്പുഴ നഗരസഭ തീരുമാനിച്ചു. ജില്ലകോടതി പാലം മുതല്‍ കിഴക്കോട്ട് പുന്നമട ഫിനിഷിങ് പോയന്റ് വരെയും കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡിെൻറ പരിസരവും ഹരിത മേഖലയായി പ്രഖ്യാപിക്കും. ഹരിത മേഖലയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങള് പൂർണമായും നിരോധിക്കും. കുടിവെള്ള കുപ്പികള്‍, ഭക്ഷണപ്പൊതികള്‍, സ്നാക്സ് പാക്കറ്റ് എന്നിവയില്‍ സ്റ്റിക്കറുകള്‍ പതിച്ച് 10 രൂപ ഈടാക്കും. അന്നേദിവസം ജലോത്സവം കഴിഞ്ഞ് സ്റ്റിക്കര്‍ പതിച്ച കുപ്പികള്‍, പാക്കറ്റുകള്‍ തിരികെ നല്കുന്ന മുറക്ക് തുക തിരികെ നല്‍കും.
ഹരിത മേഖലയില്‍ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാൻ താല്‍ക്കാലിക ബിന്നുകള്‍ സ്ഥാപിച്ച് ഹരിതകര്‍മസേന, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, എന്‍.സി.സി എന്നിവരുടെ സേവനം ഉറപ്പാക്കും. പവിലിയൻ പ്രവേശന കവാടത്തിന് സമീപം ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫിസില്‍ കുടിവെള്ള കുപ്പികള്‍, സ്നാക്സ് പാക്കറ്റുകള്‍ എന്നിവയില്‍ 10 രൂപ ഈടാക്കി സ്റ്റിക്കര്‍ പതിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കും. പവിലിയനില്‍ താല്‍ക്കാലിക ബിന്നുകള്‍ സ്ഥാപിക്കും. ജലമേളക്കുശേഷം പവിലിയനും റോഡും ശുചീകരിക്കും.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് നഗരസഭ ചെയര്പേഴ്സൻ കെ.കെ. ജയമ്മ, വൈസ് ചെയര്മാന് പി.എസ്.എം ഹുസൈന്, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എ.എസ് കവിത എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.